എറണാകുളം: കളക്ടറേറ്റിൽ തീപിടിത്തം. ജിഎസ്ടി ഓഫീസിനുള്ളിലാണ് തീപിടിത്തം ഉണ്ടായത്. ഫയർഫോഴ്‌സ് എത്തി തീ അണയ്ച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഉച്ചയോടെയായിരുന്നു സംഭവം. ഫോട്ടോസ്റ്റാറ്റ് മെഷീനിലാണ് ആദ്യം തീപിടിത്തം ഉണ്ടായത് എന്നാണ് സൂചന. പിന്നീട് ഇത് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഫയർഫോഴ്‌സ് ഉടൻ സ്ഥലത്ത് എത്തി തീ അണച്ചു. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
അതേസമയം സംഭവം മറച്ചുവയ്ക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. തീപിടിത്തവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിട്ടില്ല. നിർണായക ഫയലുകൾ കത്തിനശിച്ചെന്നാണ് സൂചന. എന്നാൽ ഏതെല്ലാമാണെന്നകാര്യം ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംഭവത്തിൽ ദുരൂഹത ഉയർത്തുന്നുണ്ട്.












