Friday, July 18, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article Special

മാന്ത്രികതയല്ല, അവതാർ സിനിമയിലെ രംഗവുമല്ല; ഇതാണ് മേഘാലയിലെ “ജീവനുള്ള വേര് പാലങ്ങൾ”

"യാഥാർത്ഥ്യം എന്ന് വിശ്വസിക്കാൻ കഴിയാത്തത്" എന്നാണ് പര്യവേഷകരുടെയും പ്രകൃതി സ്നേഹികളുടെയും അവസാന വാക്കായ നാഷണൽ ജിയോഗ്രഫിക് ചാനൽ ഈ തൂക്കുപാലങ്ങളെ കുറിച്ച് പറഞ്ഞത്.

by Brave India Desk
Feb 19, 2024, 05:07 pm IST
in Special, India, Culture
Share on FacebookTweetWhatsAppTelegram

ഹിമാലയ സാനുക്കളിലെ മഞ്ഞ് വീണ താഴ്വരകൾ മുതൽ കേരളത്തിലെ കടൽ തീരങ്ങൾ വരെ ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ യാത്ര ചെയ്യുമ്പോൾ ഇതൊക്കെ ഒരു രാജ്യം തന്നെയാണോ എന്ന് ഏതൊരാളും സംശയിച്ചു പോകും. ഇതൊക്കെ ഇന്ത്യയിൽ തന്നെയാണോ എന്നും സംശയിച്ചു പോകുന്ന പല നിഗൂഢ സ്ഥലങ്ങളും എന്നാൽ ഇങ്ങനെയൊന്ന് ലോകത്ത് തന്നെയുണ്ടോ എന്ന് സംശയിക്കാവുന്ന സ്ഥലങ്ങളും ഇന്ത്യയിലുണ്ട്. അത്തരത്തിലുള്ള ഒരു സ്ഥലമാണ്, അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു പ്രേത്യേകതരം കാഴ്ചയാണ് മേഘാലയയിലെ വേര് കൊണ്ടുള്ള പാലങ്ങൾ.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന ഈ വിസ്മയ കാഴ്ച ഇന്ത്യയിൽ ഒരു വ്യക്തി കണ്ടിരിക്കേണ്ട ഏറ്റവും മനോഹരമായ ദൃശ്യ വിസ്മയങ്ങളിലൊന്നാണ്. വർഷത്തിൽ ഭൂരിഭാഗവും മേഘങ്ങളാലും മഴയാലും മൂടപ്പെട്ടിരിക്കുന്ന മേഘാലയയിലെ ഇടതൂർന്ന ഉഷ്ണമേഖലാ വനത്തിൽ, , മനുഷ്യനിർമ്മിത പ്രകൃതി വിസ്മയങ്ങളാണ്. ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ എന്നറിയപ്പെടുന്ന മനുഷ്യ നിർമ്മിത എന്നാൽ പ്രകൃതിദത്ത പാലങ്ങൾ

Stories you may like

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ

“യാഥാർത്ഥ്യം എന്ന് വിശ്വസിക്കാൻ കഴിയാത്തത്” എന്നാണ് പര്യവേഷകരുടെയും പ്രകൃതി സ്നേഹികളുടെയും അവസാന വാക്കായ നാഷണൽ ജിയോഗ്രഫിക് ചാനൽ ഈ തൂക്കുപാലങ്ങളെ കുറിച്ച് പറഞ്ഞത്.

മേഘാലയയിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര ആകർഷണങ്ങളിൽ ഒന്നാണ് ഇവ. ഈ റൂട്ട് ബ്രിഡ്ജുകൾ അടുത്തിടെയാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇഴചേർന്ന് പാകിയ വേരുകൾ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്, നേരിട്ട് കാണുമ്പോൾ മാന്ത്രികതയെന്ന് തോന്നുന്ന ഈ പാലങ്ങൾ പക്ഷെ നൂറ്റാണ്ടുകളായി ഇവിടത്തെ തദ്ദേശീയ ജനവിഭാഗങ്ങളായ ഖാസികളും ജയന്തികളും നിർമ്മിച്ച് ഉപയോഗിച്ച പോകുന്നു. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന നദികൾ മുറിച്ചുകടക്കാനാണ് മരപ്പാലങ്ങൾക്ക് പകരം ഇവ ഉപയോഗിക്കുന്നത്. മരപ്പാലങ്ങളോ മുള കൊണ്ടുള്ള പാലങ്ങളോ കാലക്രമേണ ദുർബലമാകുമ്പോൾ, വേര് പാലങ്ങൾക്ക് കാലത്തിന്റെ പ്രയാണത്തിൽ അനുദിനം ശക്തി കൂടി വരുകയാണ് ചെയ്യുന്നത്.

ഇനി എങ്ങനെയാണ് തദ്ദേശീയ ജനത ഇത് നിർമ്മിക്കുന്നത് എന്ന് നോക്കാം,

ദൃഢമായ അടിത്തറയുണ്ടാക്കാൻ കരയുടെ ഇരുവശത്തും മരക്കൊമ്പുകൾ നട്ടുപിടിപ്പിക്കുന്നുനാട്ടുന്നു പിന്നീട് പ്രാദേശിക റബ്ബർ മരത്തിന്റെ വേരുകൾ വേരുകൾ ഈ നാട്ടിയ മുളങ്കമ്പുകളിലൂടെ വിടവുകൾ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിൽ സാവധാനം വളർത്തിയെടുക്കുന്ന. ഇതിന് 15 മുതൽ 30 വര്ഷം വരെ കാലതാമസമെടുക്കും. ഈർപ്പവും, കാലുകളുടെ ക്രമാനുഗതമായ സമ്മർദ്ദവും കാരണം പതുക്കെ മണ്ണുറക്കാൻ തുടങ്ങുന്നു. ഇങ്ങനെ ഉണ്ടായി വരുന്ന പാലങ്ങൾക്ക് 15 അടി മുതൽ 250 അടി വരെ നീളമുണ്ടാകും. 35 ആൾക്കാർക്ക് മുകളിൽ വരെ ഒരേസമയം കയറാൻ ശേഷിയുള്ളതാണീ പാലങ്ങൾ

അനുയോജ്യമായ സാഹചര്യങ്ങളിൽ, ഒരു റൂട്ട് ബ്രിഡ്ജ് നൂറുകണക്കിന് വർഷങ്ങളോളം നിലനിൽക്കുമെന്നാണ് കരുതപ്പെടുന്നത് . ഈ പാലങ്ങൾ പലപ്പോഴും ഭൂമിയിൽ നിന്ന് 50 മുതൽ 100 അടി വരെ ഉയരുന്നു. സംസ്ഥാനത്തെ ഇപ്പോൾ നിലവിലുള്ള ഏറ്റവും നീളം കൂടിയ റൂട്ട് ബ്രിഡ്ജിന് 175 അടി നീളമുണ്ടെന്നാണ് പറയപ്പെടുന്നത് . വിവിധ ഗ്രാമങ്ങളിൽ ഏകദേശം 100-ഓളം അറിയപ്പെടുന്ന ജീവനുള്ള റൂട്ട് ബ്രിഡ്ജുകൾ ഉണ്ട്. ഈ ലിവിംഗ് റൂട്ട് ബ്രിഡ്ജുകളിൽ ചിലത് നോംഗ്രിയാറ്റ്, ചിറാപുഞ്ചി, നോങ്‌ബാരെഹ് എന്നിവയിലും മറ്റ് സമീപ സ്ഥലങ്ങളിലുമാണ്

“തദ്ദേശീയരായ ഖാസി ഗോത്ര സമൂഹങ്ങളാൽ വളർത്തപ്പെട്ട ഈ വേര് പാലങ്ങൾ നൂറ്റാണ്ടുകളായി പ്രതികൂലമായ കാലാവസ്ഥയിൽ ഇവിടെ നിലനിൽക്കുന്നത് മനുഷ്യരും പ്രകൃതിയും തമ്മിലുള്ള അഗാധമായ ഐക്യത്തിന്റെ പ്രതീകമാണ്. ഇവ, പുരാതനമായ ഒരു സംസ്‌കൃതിയുടെ ബുദ്ധി കൗശലത്തെയും , പരാജയം സമ്മതിക്കുകയില്ല എന്ന കാഴ്ചപ്പാടിനെയും ആണ് സൂചിപ്പിക്കുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള കൂട്ടായ സഹകരണവും പാരസ്പര്യവുമാണ് ജീവിതത്തിൻ്റെ അടിസ്ഥാന ഘടകങ്ങൾ എന്ന പാഠം വിളംബരം ചെയ്യുന്ന ഈ വേരുപാലങ്ങൾ യാത്രയെ ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും നേരിട്ട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടമായിരിക്കുമെന്ന് പ്രേത്യേകം പറയേണ്ടതില്ലല്ലോ

Tags: root bridges of meghalayaunesco heritage site
Share1TweetSendShare

Latest stories from this section

ബംഗ്ലാദേശിൽ റിക്രൂട്ട്‌മെന്റ് ശക്തമാക്കി പാകിസ്താൻ താലിബാൻ: ഇന്ത്യയ്ക്കും ആശങ്ക

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

Discussion about this post

Latest News

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ

ബംഗ്ലാദേശിൽ റിക്രൂട്ട്‌മെന്റ് ശക്തമാക്കി പാകിസ്താൻ താലിബാൻ: ഇന്ത്യയ്ക്കും ആശങ്ക

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

തള്ള് മാത്രമായിരുന്നു അല്ലേ…’ ഒളിമ്പിക്‌സ് സ്വർണത്തിന് പിന്നാലെ നൽകിയതെല്ലാം വ്യാജവാഗ്ദാനങ്ങൾ; പറ്റിക്കപ്പെട്ടുവെന്ന് പാക് താരം

ഒരു ഓവറിൽ എറിഞ്ഞ 17 പന്തുകൾ മുതൽ ഇൻസമാമിന്റെ ബോളിങ് റെക്കോഡ് വരെ, വെറൈറ്റി നേട്ടങ്ങൾ നോക്കാം

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies