വയനാട്:ആളെക്കൊല്ലി ആന ബേലൂർ മഖ്ന വീണ്ടും ജനവാസ മേഖലയിൽ.ഇന്നലെ രാത്രിയോടെയാണ് ബൈരക്കുപ്പ വനത്തിൽ നിന്ന് ആന പുറത്തിറങ്ങിയത്. പെരിക്കല്ലൂരിൽ കബനി പുഴ കടന്നാണ് ആന എത്തിയത്. ആന ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയതോടെ മുള്ളൻകൊല്ലി പഞ്ചായത്തിൽ വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകി.
സർവ്വ സന്നാഹങ്ങളുമായി വനംവകുപ്പ് തയ്യാറായിരിക്കുകയാണ്. വെളിച്ചം വീണ് ആനയെ കൃത്യമായി കണ്ടാൽ മാത്രമേ വനംവകുപ്പ് തുടർ നടപടികൾ സ്വീകരിക്കൂവെന്നാണ് വിവരം. ജനവാസ മേഖലയായതിനാൽ ദൗത്യം വളരെ ദുഷ്കരമായിരിക്കും.
കഴിഞ്ഞ രണ്ടുദിവസമായി ആനയുടെ സാന്നിധ്യം കർണാടക കാടുകളിലായിരുന്നു. കേരള അതിർത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും, ആനയുടെ സ്ഥാനം നാഗർഹോള വനത്തിലാണ്. ഇക്കാരണത്താൽ ദൗത്യം അനിശ്ചിതത്വത്തിലായിരുന്നു.
Discussion about this post