വയനാട് :ജനവാസ മേഖലയിൽ ഇറങ്ങിയ ആളെക്കൊല്ലി ആന ബേലൂർ മഖ്ന കർണാടകയിലേക്ക് മടങ്ങി. ആന വീണ്ടും പുഴ മുറിച്ച് കടന്നതായാണ് വിവരം. നേരത്തെ ആന പെരിക്കല്ലൂരിൽ കബനി പുഴ കടന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നു. ഇതേ തുടർന്ന് മുള്ളൻകൊല്ലി പഞ്ചായത്തിൽ വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ജനവാസ മേഖലയിൽ ആനയുള്ളത് ഭീതി പരത്തിയെങ്കിലും ആന തിരിച്ചുപോയ ആശ്വാസത്തിലാണ് വനംവകുപ്പ്.
കഴിഞ്ഞ രണ്ടുദിവസമായി ആനയുടെ സാന്നിധ്യം കർണാടക കാടുകളിലായിരുന്നു. കേരള അതിർത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും, ആനയുടെ സ്ഥാനം നാഗർഹോള വനത്തിലാണ്. ഇക്കാരണത്താൽ ദൗത്യം അനിശ്ചിതത്വത്തിലായിരുന്നു. കേരള, കർണാടക വനംവകുപ്പ് സംഘങ്ങൾ ആനയെ നിരീക്ഷിക്കുന്നുണ്ട്.
Discussion about this post