ഉത്തർപ്രദേശ്; യുപിയിലെ യുവാക്കളെ മദ്യപൻമാരെന്ന് വിളിച്ച് രാഹുൽ ഗാന്ധി വിവാദത്തിൽ.വാരണാസിയിൽ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. “വാരണാസിയിൽ, ചില യുവാക്കൾ മദ്യപിച്ച് തെരുവിൽ കിടക്കുന്നതും രാത്രി നൃത്തം ചെയ്യുന്നതും ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. യുപിയുടെ യുവജനങ്ങളുടെ ഭാവി ലഹരിയിലാണ്,” രാഹുൽ ഗാന്ധി പറഞ്ഞു.
ഉത്തർപ്രദേശിലെ യുവാക്കൾ ദിശാബോധമില്ലാത്തവരാണെന്ന രാഹുൽ ഗാന്ധിയുടെ ഈ പരാമർശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ജനുവരി 14 ന് മണിപ്പൂരിലെ തൗബാലിൽ നിന്നാണ് ഭാരത് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചത്. മാർച്ച് 20 ന് മുംബൈയിൽ യാത്ര അവസാനിക്കും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 15 സംസ്ഥാനങ്ങളിലൂടെ 6,700 കിലോമീറ്റർ സഞ്ചരിക്കാനാണ് കോൺഗ്രസിൻറെ ഭാരത് ജോഡോ ന്യായ് യാത്ര ലക്ഷ്യമിടുന്നത്.
Discussion about this post