കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തലനാരിഴയ്ക്കാണ് യാത്രികർ രക്ഷപ്പെട്ടത്. വാളാംതോടിന് സമീപമായിരുന്നു സംഭവം.
രണ്ട് യാത്രികരാണ് കാറിലുണ്ടായിരുന്നത്. കുറ്റ്യാടി ഭാഗത്ത് നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്നു ഇവർ. ഇതിനിടെ കാറിൽ നിന്നും പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടനെ വഴിയരികിൽ വാഹനം നിർത്തി ഇരുവരും പുറത്തിറങ്ങി. ഇതിന് തൊട്ട് പിന്നാലെ വാഹനത്തിൽ തീ പടരുകയായിരുന്നു.
വിവരം അറിഞ്ഞയുടൻ ഫയർഫോഴ്‌സ് എത്തി തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.












