Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഭാര്യയും മക്കളുമുണ്ട്; കുടുംബം നോക്കണം; വധശിക്ഷ നൽകരുതെന്ന് ഹൈക്കോടതിയോട് യാചിച്ച് ടിപി കേസ് പ്രതികൾ

by Brave India Desk
Feb 26, 2024, 12:58 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷ നൽകരുതെന്ന് ഹൈക്കോടതിയോട് യാചിച്ച് പ്രതികൾ. ശിക്ഷ കൂട്ടണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയോട് പ്രതികൾ യാചിച്ചത്. കുടുംബമുണ്ടെന്നും പഠിക്കണമെന്നുമുൾപ്പെടെയുള്ള ന്യായങ്ങളായിരുന്നു ഇതിനായി പ്രതികൾ കോടതിയ്ക്ക് മുൻപിൽ നിരത്തിയത്. ഹർജിയിൽ വാദം നാളെയും തുടരും.

നിലവിൽ ഒരാളൊഴികെയുള്ള മറ്റ് പ്രതികൾക്ക് ജീവപര്യന്തമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. ഇത് ഉയർത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. സർക്കാരും എംഎൽഎയും ടിപിയുടെ ഭാര്യയുമായ കെ.കെ രമയുമാണ് ഹർജി നൽകിയിട്ടുള്ളത്. ഇത് പരിഗണിക്കുന്നതിനിടെ ഓരോ പ്രതികളെയും പ്രത്യേകം കൂട്ടിലേക്ക് വിളിച്ച് കോടതി വധശിക്ഷയോ അതിനടുത്തു നിൽക്കുന്ന കഠിന ശിക്ഷയോ നൽകാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പ്രതികൾ ന്യായീകരണങ്ങൾ നിരത്തിയത്. ശിക്ഷയിൽ ഇളവ് നൽകണമെന്നും ഇവർ കോടതിയോട് അഭ്യർത്ഥിച്ചു.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

താൻ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു കേസിലെ ഒന്നാം പ്രതി എം.സി അനൂപ് കോടതിയോട് പറഞ്ഞത്. ഭാര്യയും കുട്ടികളും ഉണ്ട്. അതിനാൽ ശിക്ഷ കൂട്ടരുതെന്നും പ്രതി പറഞ്ഞു. നിരപരാധിയാണെന്നും കുടുക്കിയത് ആണെന്നും കിർമാണി മനോജും കോടതിയിൽ പറഞ്ഞു. പ്രായമായ അമ്മയെ സംരക്ഷിക്കേണ്ടത് തന്റെ ചുമതലയാണെന്നും അതിനാൽ ശിക്ഷ കൂട്ടരുതെന്നും കിർമാണി മനോജ് കോടതിയിൽ ബോധിപ്പിച്ചു.

ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നും കുടുംബം നോക്കണമെന്നുമായിരുന്നു കെ.കെ കൃഷ്ണന്റെ വാദം. 78 വയസ്സായി. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ ഉണ്ട്. സഹോദരൻ കൊല്ലപ്പെട്ടതാണ്. ഈ കുടുംബം നോക്കുന്നതും താനാണെന്നും കൃഷ്ണൻ കോടതിയെ അറിയിച്ചു.

ശിക്ഷാ കാലയളവിൽ താൻ നല്ലനടപ്പായിരുന്നു. തനിക്കെതിരെ കേസുകൾ ഇല്ല. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നാണ് തന്നെ പ്രതി ചേർത്തത്. പരോളിലിറങ്ങി വൃദ്ധസദനം ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കെ.സി രാമചന്ദ്രനും പറഞ്ഞു. വീട്ടിലെ സാഹചര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും കോടതിയിൽ പ്രതികൾ പറഞ്ഞിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഓൺലൈൻ വഴിയാണ് ജ്യോതി ബാബു കോടതിയിൽ ഹാജരായത്. .

പ്രതികളോട് വീണ്ടും നാളെ രാവിലെ 10. 15 ന് ഹാജാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രതികളുടെ ശാരീരിക മാനസിക നില സംബന്ധിച്ച പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. ഇവരുടെ അഭിഭാഷകരുടെ വാദവും കോടതി കേൾക്കും. ഇതിന് ശേഷം ഉച്ചയോടെയാകും ശിക്ഷാ വിധി.

Tags: High Courttp case
Share1
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies