കണ്ണൂർ : കാൽ തുടക്കാൻ ഇട്ടിരുന്ന തുണിയിൽ ഒളിഞ്ഞിരിക്കുകയായിരുന്ന പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. കണ്ണൂർ അഴീക്കലിലാണ് സംഭവം നടന്നത്. അടുക്കള വരാന്തയില്‍ കാല് തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്പിനെ ശ്രദ്ധിക്കാതെ ചവിട്ടിയ സമയത്താണ് പാമ്പ് സ്ത്രീയെ കടിച്ചത്.
അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീടിന് പുറകിലെ വരാന്തയിൽ കിടന്നിരുന്ന തുണിയിൽ ആയിരുന്നു പാമ്പ് കയറിക്കൂടിയിരുന്നത്. ഭക്ഷണം പാകം ചെയ്യാന്‍ പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ. വാതില്ക്കല് കാലുതുടയ്ക്കാനിട്ട തുണിയ്ക്കടിയില്‍ പാമ്പ് പതിയിരിക്കുന്നത് അറിയാതെ കാല് തുടയ്ക്കവെയാണ് പാമ്പിന്റെ കടിയേറ്റത്.
നസീമയെ ഉടൻതന്നെ വീട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു. ഫക്രുദ്ദീന്‍ ആണ് നസീമയുടെ ഭർത്താവ്. ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. ഇരുവരും വിദേശത്ത് ജോലി ചെയ്തു വരികയാണ്.
Discussion about this post