ന്യൂഡൽഹി/ തിരുവനന്തപുരം: ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്ന സഞ്ചാരികളുടെ പേരുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്തെ വിക്രംസാരാഭായി സ്‌പേസ് സെന്ററിൽ സംഘടിപ്പച്ച പരിപാടിയിൽ ആയിരുന്നു പേരുവിവരങ്ങൾ പുറത്തുവിട്ടത്. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ ഉൾപ്പെടെ നാല് പേരാണ് ദൗത്യസംഘത്തിൽ ഉള്ളത്.
അജിത് കൃഷ്ണൻ, അങ്കത് പ്രതാപ്, സുഭാൻഷു ശുക്ല എന്നിവരാണ് ദൗത്യ സംഘത്തിലെ മറ്റ് മൂന്ന് പേർ. പ്രശാന്ത് ബാലകൃഷ്ണൻ നായർ ഗ്രൂപ്പ് ക്യാപ്റ്റനാണ്. ദൗത്യസംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ശുഭാൻഷു ശുക്ല. റഷ്യയിൽ നിന്നും ഇവർ ദൗത്യം പൂർത്തിയാക്കുന്നതിനുള്ള പരിശീലനം നേടിയിട്ടുണ്ട്.
രാജ്യത്തിന്റെ അഭിമാന പദ്ധതിയാണ് ഗഗൻയാൻ. 2020ലായിരുന്നു ഇതിന്റെ ഭാഗം ആകുന്നതിനായുള്ള ദൗത്യ സംഘത്തെ തീരുമാനിച്ചത്. തുടർന്ന് ഇവരെ പരിശീലനത്തിനായി റഷ്യയിലേക്ക് അയക്കുകയായിരുന്നു. അടുത്ത വർഷമാണ് നിർണായകമായ ദൗത്യം നടക്കുക.









