തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തിരുവനന്തപുരത്തെ കാര്യവട്ടം ക്യാമ്പസിനുള്ളിലെ ഉപയോഗ ശൂന്യമായ വാട്ടർ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ബോട്ടണി ഡിപ്പാർട്ട്മെന്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കിടന്നിരുന്നത്.
ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. 15 അടി താഴ്ച്ചയിൽ കിടന്നിരുന്ന അസ്ഥികൂടം മാനുവൽ ഹോൾ വഴിയാണ് കണ്ടത്. കോളേജ് അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശം മുഴുവൻ കാട് മൂടി കിടക്കുന്നതിനാൽ ആരും ഇവിടേക്ക് പോകാറില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post