പൂക്കോട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണ നടത്തി മർദ്ധിക്കുകയും ഗൂഢാലോചനയുടെ ഭാഗമാവുകയും ചെയ്ത പ്രധാന പ്രതി എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ് ഹാൻ പൊലീസിന് മുന്നിൽ കീഴടങ്ങി. വയനാട് ഡി വൈ എസ് പി ഓഫീസിലാണ് ഇയാൾ കീഴടങ്ങിയത്.
ഇപ്പോൾ കീഴടങ്ങിയ അമൽ ഇസ്ഹാനും നേരത്തെ കീഴടങ്ങിയ കെ അരുണും യഥാക്രമം എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റുമാണ്. ഇരുവരും മാനന്തവാടി സ്വദേശികളുമാണ് . ഇരുവരും കൃത്യത്തിൽ നേരിട്ട് പങ്കെടുക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തെന്നുമാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ആൾക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നൽകിയതും പ്രദേശ വാസികളായ ഇവരാണ് എന്നാണ് നിലവിൽ കരുതപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
പ്രതികൾക്ക് വേണ്ടി വിവിധ ജില്ലകളിലായി 20 അംഗ സംഘം അന്വേഷണം ശക്തിപ്പെടുത്തി പശ്ചാത്തലത്തിലാണ് പ്രതികൾ കീഴടങ്ങിയത്. പ്രതികൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിരുന്നു സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെതുടർന്നാണ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്
Discussion about this post