ന്യൂഡൽഹി: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 16 സംസ്ഥാനങ്ങളിലായി 195 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിൽ 12 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 47 യുവാക്കളും 28 വനിതകളും മത്സരിക്കും. എസ് സി എസ് ടി വിഭാഗത്തിൽ നിന്നും 18 പേരും ഒബിസി വിഭാഗത്തിൽ നിന്നും 57 പേരുമാണ് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
രണ്ട് മുൻ മുഖ്യമന്ത്രിമാരും രണ്ട് കേന്ദ്ര മന്ത്രിമാരും ജനവിധി തേടും. തമിഴ്നാട്ടിലെ പട്ടിക ഇന്ന് പുറത്ത് വിടില്ല. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ദേയാണ് പട്ടിക പുറത്ത് വിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ മൂന്നാം തവണയും ജനവിധി തേടും ഗാന്ധിനഗറിൽ അമിത് ഷാ കളത്തിലിറങ്ങും. കേരളത്തിൽ 12 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കും. ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ, ആറ്റിങ്ങലിൽ വി മുരളീധരനുമാണ് ജനവിധി തേടുക.
Discussion about this post