കൊൽക്കത്ത: ഹൈക്കോടതി മുൻ ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യായ് ബിജെപിയിൽ ചേർന്നു. രാവിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആയിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. അദ്ദേഹത്തെ ബിജെപി അദ്ധ്യക്ഷൻ സുകന്ത മജൂംദാർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
സാൾട്ട് ലേയ്ക്കിലെ പാർട്ടി ആസ്ഥാനത്ത് അഭിജിതിന് ഉജ്ജ്വല വരവേൽപ്പ് ആയിരുന്നു ബിജെപി പ്രവർത്തകർ നൽകിയത്. പൂച്ചെണ്ട് നൽകിയും പൂമാലയിട്ടും അദ്ദേഹത്തെ ആസ്ഥാനത്തേക്ക് പ്രവർത്തകർ സ്വാഗതം ചെയ്തു. ബിജെപിയിൽ ചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്ന് അദ്ദേഹം പരിപാടിയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപിയിൽ ചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഇന്ന് മുതൽ താനും ഒരു പോരാളിയാണ്. സംസ്ഥാനത്ത് നിന്നും അഴിമതിയുടെ വക്താക്കളായ തൃണമൂൽ കോൺഗ്രസിനെ തുടച്ച് നീക്കുകയാണ് നമ്മുടെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹം ജസ്റ്റിസ് സ്ഥാനം രാജിവച്ചത്. ഇതിന് പിന്നാലെ ബിജെപിയിൽ ചേരുകയാണെന്ന പ്രഖ്യാപനം ഉണ്ടായി. ഇന്ന് പാർട്ടിയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post