ജയ്പൂർ: രാജസ്ഥാനിൽ സൈനിക വിമാനം തകർന്നു വീണു. ജയ്സാൽമേറിലായിരുന്നു സംഭവം. ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ ആയ തേജസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
ഉച്ചയോടെയായിരുന്നു സംഭവം. പൊഖ്രാനിലെ സൈനിക അഭ്യാസ പ്രകടനായ ഭാരത് ശക്തിയിൽ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു അപകടം എന്നാണ് റിപ്പോർട്ടുകൾ. തക്ക സമയത്ത് പൈലറ്റുമാർ ഇജക്ട് ചെയ്തതിനാൽ ആളപായം ഉണ്ടായില്ല.
അപകടത്തിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. വിമാനം പൂർണമായും കത്തിനശിച്ചു.
Discussion about this post