ന്യൂഡൽഹി: ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. രണ്ട് കുട്ടികൾ അടക്കം നാല് പേർ മരിച്ചു. ഷാദ്ര സ്വദേശികളായ മനോജ് (30), ഭാര്യ സുമൻ (28), അഞ്ചും മൂന്നും വയസ്സുള്ള രണ്ട് പെൺകുട്ടികൾ എന്നിവരാണ് മരിച്ചത്. ഷാദ്രയിലെ ഗീതാ കോളനിയിലാണ് സംഭവം. നാല് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.
ഇന്ന് പുലർച്ചെയാണ് സംഭവം. നാല് നില കെട്ടിട്ടത്തിലെ പാർക്കിംഗ് സ്ഥലത്താണ് തീപിടിച്ചത്. പിന്നീട് കെട്ടിടത്തിൽ മുഴുവനായും തീ വ്യാപിക്കുകയായിരുന്നു. തീ പിടിത്തത്തിൽ കുട്ടികളെയും സ്ത്രീകളെയും മുതിർന്നവരെയും അടക്കം പത്തിലധികം പേരെ രക്ഷപ്പെടുത്തിയിരുന്നു.
സംഭവം നടന്ന ഉടനെ സമീപവാസികൾ പോലീസിനെ വിവരം അറിയിച്ചു.
. പോലീസാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്.ഉടൻ അഗ്നിശമനസേന സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം തുടങ്ങി. ആളുകളെ മുഴുവനായി പുറത്തെടുത്തുവെന്നാണ് വിവരം. പ്രദേശത്തുണ്ടായിരുന്ന വാഹനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു. ഇപ്പോഴും തീ പൂർണമായി അണയ്ക്കാനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയരുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
Discussion about this post