ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് യുവ ഗായിക സത്യവതി റാഥോഡ് എന്ന മംഗ്‌ളിക്ക് വാഹനാപകടത്തിൽ പരിക്ക്. തെലങ്കാനയിലെ തൊണ്ടപ്പള്ളിയിലാണ് അപകടമുണ്ടായത്. മാങ്ക്‌ലി സഞ്ചരിച്ചിരുന്ന കാറിന് പിറകിൽ ട്രക്ക് ഇടിക്കുകയായിരുന്നു.
ഷംഷാബാദിൽ ഒരു ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്. രണ്ട് സുഹൃത്തുകളും ഗായികക്ക് ഒപ്പം കാറിൽ ഉണ്ടായിരുന്നു. മൂവരെയും ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അശ്രദ്ധമായി വാഹനമോടിച്ചതിന് ട്രക്ക് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെറിയ അപകടമാണ് ഉണ്ടായതെന്നും താൻ സുരക്ഷിതയാണെന്നും മംഗ്‌ളി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.










