തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും ഇയർന്നു. പവന് 360 രൂപ ഉയർന്നതോടെ സ്വർണവില റെക്കോർഡ് വിലയിലേക്കാണ് എത്തിയത്. 48640 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില.
ഗ്രാമിന് 45 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 6080 രുപയാണ്.
അന്താരാഷ്ട്ര സ്വർണ്ണവില 2200 ഡോളർ മറികടന്ന് 2300 ഡോളറിലേക്ക് എത്തുമെന്നുള്ള ഊഹാപോഹങ്ങൾ നിക്ഷേപക താൽപര്യം കാട്ടുന്നതാണ് ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണം.
Discussion about this post