ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ എൻ.ഡി.എ യിലേക്ക് വന്ന പട്ടാളി മക്കൾ കക്ഷി (പി.എം.കെ) പത്ത് സീറ്റുകളിൽ മത്സരിക്കാൻ ധാരണയായി. ലോക്‌സഭയിലെ ഏഴു സീറ്റുകളും ഒരു രാജ്യസഭാ സീറ്റും വേണമെന്നായിരുന്നു പി.എം.കെ നിലപാട്. എന്നാൽ രാജ്യസഭാ സീറ്റ് നൽകാനാകില്ലെന്ന് ബി.ജെ.പി അറിയിച്ചതോടെ 10 ലോക് സഭാ സീറ്റിൽ മത്സരിക്കാം എന്ന ധാരണയിൽ എത്തുകയായിരുന്നു. അതേസമയം പി എം കെ ക്ക് കേന്ദ്രമന്ത്രി പദം വേണമെന്ന ആവശ്യവും ബി.ജെ.പി അംഗീകരിച്ചതായാണ് സൂചന.
വടക്കൻ തമിഴ്‌നാട്ടിൽ ബിജെപി സാനിധ്യം വർദ്ധിപ്പിച്ചു വരുന്നതേ ഉള്ളൂ , അതിനാൽ പിഎംകെയ്ക്ക് 10 സീറ്റുകൾ വിട്ടുനൽകാൻ പാർട്ടിക്ക് ബുദ്ധിമുട്ടില്ല . ‘അമ്മ മക്കൾ മുന്നേറ്റ കഴകത്തിൻ്റെ (എഎംഎംകെ) ടി ടി വി ദിനകരൻ, തമിഴ്‌നാട് മക്കൾ മുന്നേറ്റ കഴകത്തിൻ്റെ (ടിഎംഎംകെ) ജോൺ പാണ്ഡ്യൻ തുടങ്ങിയ സഖ്യകക്ഷികൾക്ക് ഉള്ളത് കൊണ്ട് തന്നെ , തെക്കും പടിഞ്ഞാറും തമിഴ്‌നാട്ടിൽ ഞങ്ങൾക്ക് സ്വാധീനമുണ്ട്. എന്നാൽ വടക്കൻ മേഖല ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇന്നലെ വരെ ഒരു വിഷയമായിരുന്നു. എന്നാൽ ഇപ്പോൾ അല്ല, ഞങ്ങൾക്ക് ഇപ്പോൾ അവിടെ ഒരു നല്ല പങ്കാളിയുണ്ട്, ”ഒരു മുതിർന്ന ബിജെപി നേതാവ് വ്യക്തമാക്കി
വടക്കൻ സീറ്റുകൾ കൂടാതെ, ദക്ഷിണേന്ത്യയിലെ ദിണ്ടിഗലിലും സംസ്ഥാനത്തെ ഡെൽറ്റ മേഖലയിലെ മയിലാടുതുറൈയിലും ബിജെപിയെ നേട്ടമുണ്ടാക്കാൻ പിഎംകെ സഹായിക്കും. ചെന്നൈ നഗരമേഖലയിൽ ഒരു സീറ്റിനായി പിഎംകെ കൂടുതൽ സമ്മർദ്ദം ചെലുത്തിയേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.








