എറണാകുളം: ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. പത്തടിപ്പാലം സെയിൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് പുഴുവിനെ കിട്ടിയത്. സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ജീവനക്കാർ എത്തി ഹോട്ടലിൽ പരിശോധന നടത്തി.
ഇന്നലെ രാത്രിയിൽ ഹോട്ടലിൽ എത്തിയവർക്കായിരുന്നു പുഴുവിനെ കിട്ടിയത്. മുട്ടക്കറിയിൽ ആയിരുന്നു പുഴു. പ്ലെയ്റ്റിൽ അനക്കം കണ്ടതോടെ സൂക്ഷിച്ച് നോക്കുകയായിരുന്നു. അപ്പോഴാണ് പുഴുവാണെന്ന് വ്യക്തമായത്. ഉടനെ ഇതിന്റെ ദൃശ്യങ്ങൾ അവർ മൊബൈലിൽ പകർത്തി. ഇതിന് പിന്നാലെ വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ ഭക്ഷണം എടുത്തുകൊണ്ട് പോയി.
സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പുറമേ കളമശേരി മുൻസിപാലിറ്റിയ്ക്കും ഭക്ഷണം കഴിക്കാൻ എത്തിയവർ പരാതി നൽകി. ഹോട്ടലിനെതിരെ തുടർനടപടികൾ ഉണ്ടാകുമെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചിരിക്കുന്നത്.
Discussion about this post