തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഇന്നും വില ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില 49000ന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് വർദ്ധിച്ചത്. 49360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6170 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5140 രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 2171 ആണ്.
Discussion about this post