എറണാകുളം: ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു. പറവൂർ കവലയിൽ പ്രവർത്തിക്കുന്ന ഫാമിലി സൂപ്പർമാർക്കറ്റാണ് കത്തി നശിച്ചത്. സംഭവത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി ഉടമ അറിയിച്ചു.
രാത്രിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത് എന്നാണ് കണക്കാക്കുന്നത്. പുലർച്ചെയോടെയാണ് സംഭവം അറിഞ്ഞത്. രാവിലെ ഇതുവഴി പോയ ഒരാൾ സൂപ്പർമാർക്കറ്റിൽ നിന്നും പുക ഉയരുന്നത് കാണുകയായിരുന്നു. ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തി വേഗം തീ നിയന്ത്രണ വിധേയം ആക്കുകയായിരുന്നു.
ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു. തോട്ടക്കാട്ടുകര സ്വദേശി ജലീലിന്റെതാണ് സൂപ്പർമാർക്കറ്റ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണം ആയത് എന്നാണ് സൂചന.
Discussion about this post