മലയാളികളുടെ മനസ് കീഴടക്കിയ തെലുങ്ക് നടനാണ് നാനി .ഇപ്പോഴിതാ തനിക്ക് മമ്മൂട്ടി അഭിനയിച്ച ഒരു മലയാള ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ താത്പര്യമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് നടൻ. .ഭീഷ്മപർവ്വം റീമേക്ക് ചെയ്യാൻ ആഗ്രഹമുണ്ട്. എന്നാൽ കുറച്ച് വർഷങ്ങൾ കഴിഞ്ഞ് ചെയ്യുന്നതാണ് നല്ലത്. മമ്മൂട്ടിയുടെ ഇമേജ് കിട്ടണമെങ്കിൽ കുറച്ച് പ്രായമാകണമല്ലോ. നാനി പറയുന്നു. തനിക്ക് മലയാള സിനിമകൾ ഇഷ്ടമാണെന്നും മലയാളത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്നും നാനി മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
അടുത്തിടെ ജേഴ്സി, ശ്യാം സിംഘ റോയ്, ഹൈ നന്ന തുടങ്ങിയ ചിത്രങ്ങളിൽ നാനി നായകനായി എത്തുകയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ശ്യാം സിംഘ റോയ് ബോക്സ് ഓഫീസിൽ വലിയ വിജയം കൈവരിച്ചില്ലെങ്കിലും അതിലെ ശ്യാം സിംഘ റോയ് എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സൂര്യ എന്ന കഥാപാത്രമായി നടൻ വേഷമിടുന്ന സിനിമ സരിപോദാ ശനിവാരം ഓഗസ്റ്റ് 29-ന് തിയേറ്ററുകളിലെത്തും. ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് നിർമ്മിക്കുന്നത്. പ്രിയങ്ക മോഹനാണ് നായിക.












