കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ വൻ തീപിടിത്തം. ഷോപ്പിംഗ് കോംപ്ലക്സിലെ ഒരു കട പൂര്‍ണമായും കത്തി നശിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് ഫയർഫോഴ്സ് തീ അണച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
ഷോപ്പിംഗ് കോംപ്ലക്സിലെ മൂന്നു കടകളിലാണ് തീ പടര്‍ന്നത്. ഇതിൽ രണ്ട് കടകള്‍ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ ഉടൻ തന്നെ ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും തീ വലിയ രീതിയില്‍ പടര്‍ന്നിരുന്നു.
കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിന് സമീപത്തെ യുണൈറ്റഡ് ബിൽഡിങ്സ് എന്ന ഷോപ്പിംഗ് കോംപ്ലക്സിലാണ് തീ പടര്‍ന്നത്. 20 ലേറെ കടകളാണ് ഇതിൽ ഉണ്ടായിരുന്നത്. ഏറ്റവും താഴത്തെ നിലയിലെ കടകളിലാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തിപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.












