സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. താരകുടുംബത്തിലെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുയ്ക്കാറുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോ ആണ് ജ്യോതിക ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. സൂര്യയ്‌ക്കൊപ്പം വർക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
ഇരട്ടി മധുരം, ഇരട്ടി വിനോദം എന്ന കാപ്ഷനോട് കൂടിയാണ് ഇൻസ്റ്റഗ്രാമിൽ താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. താരങ്ങൾ ജനങ്ങൾക്ക് എല്ലാം മാതൃകയാണെന്നാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നത്.
അതേസമയം, സിരുത്തൈ ശിവ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന കങ്കുവയാണ് സൂര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ഏറെ ആകാംഷയോട കൂടിയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. 300 കോടി ബജറ്റിലാണ് കങ്കുവ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ദിഷ പഠാണിയാണ് ചിത്രത്തിൽ നായിക.












