ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ഒരു ഭീകരനെ വധിച്ചു. ബാരമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം.
രാവിലെയോടെയായിരുന്നു ഭീകരരെ വധിച്ചത് എന്നാണ് സുരക്ഷാ സേനയിൽ നിന്നും ലഭിക്കുന്ന വിവരം. നിയന്ത്രണ രേഖ വഴി ഭീകരർ അതിർത്തി കടക്കാൻ ശ്രമിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ അതിർത്തിയിൽ സംശയാസ്പദ നീക്കം ശ്രദ്ധയിൽപ്പെടു. എന്നാൽ സുരക്ഷാ സേനയ്ക്ക് നേരെ ഇവർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു. ഇതിലായിരുന്നു ഭീകരൻ കൊല്ലപ്പെട്ടത്.
ഇവർക്കൊപ്പം കൂടുതൽ ഭീകരർ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
തിരച്ചിൽ തുടരുകയാണ് എന്നും അധികൃതർ അറിയിച്ചു.










