ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഇന്ത്യൻ ഓഹരിവിപണി നടത്തിയ അഭൂതപൂർവ്വമായ കുതിപ്പിൽ വലിയ ലാഭം കൊയ്ത് അദ്ദേഹത്തിന്റെ കടുത്ത വിമർശകനും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. മോദിയുടെ കീഴിൽ രാജ്യത്ത് ഒരു പുരോഗതിയും നടക്കുന്നില്ല എന്ന് രാഹുൽ ഗാന്ധി പൊതുമധ്യത്തിൽ പ്രസംഗിക്കുമ്പോഴാണ്, അദ്ദേഹം തന്നെ ഇലക്ഷൻ പ്രമാണിച്ച് നൽകിയ സത്യവാങ് മൂലങ്ങൾ രാഹുൽ ഗാന്ധിയെ തന്നെ തിരിച്ച് കൊത്തിയിരിക്കുന്നത്.
ഐടിസി ലിമിറ്റഡ്, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് തുടങ്ങിയ 25 ഓഹരികളിൽ നിക്ഷേപിച്ചതായി അദ്ദേഹം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലാണ് വ്യക്തമാക്കിയത്
ട്യൂബ് ഇൻവെസ്റ്റ്‌മെൻ്റ് ഓഫ് ഇന്ത്യ ലിമിറ്റഡ്പോലുള്ള സ്‌മോൾ, മിഡ് ക്യാപ് കമ്പനികളിലും അദ്ദേഹം നിക്ഷേപം നടത്തി.
അതായത്, ചുരുക്കി പറഞ്ഞാൽ എന്തിനെയാണോ താൻ തുറന്നെതിർക്കുന്നത് അതിനെ തന്നെ സാധൂകരിക്കുന്ന തെളിവുകളാണ് അദ്ദേഹം തന്റെ സ്ഥിതി വിവര പട്ടികയിൽ നിരത്തിയിരിക്കുന്നത് എന്ന് ചുരുക്കം.
Discussion about this post