പാലക്കാട് : മണ്ണാർക്കാട് കരിമ്പുഴയിൽ വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ട സംഭവത്തിൽ മരണം രണ്ടായി. ചെറുമല സ്വദേശിനിയായ വിദ്യാർഥിനി ദീമ മെഹ്ബ (19) ആണ് ഒടുവിൽ മരിച്ചത്. നേരത്തെ ഇവരുടെ ബന്ധുവായ റിസ്വാന (19) മരിച്ചിരുന്നു. പുഴയിൽ മുങ്ങിപ്പോയ ഇവരെ നാട്ടുകാരും ട്രോമാ കെയർ വളണ്ടിയർമാരും ചേർന്നാണ് കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചിരുന്നത്.
കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ബന്ധുക്കൾക്കൊപ്പം കുളിക്കാൻ പുഴയിൽ ഇറങ്ങിയതായിരുന്നു വിദ്യാർത്ഥികൾ. ഇവരുടെ മറ്റൊരു ബന്ധുവായ പുത്തൻവീട്ടിൽ ബാദുഷ എന്ന 17 വയസ്സുകാരനും അപകടത്തിൽപ്പെട്ടിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് ബാദുഷ. കാരക്കൂർശ്ശി അരപ്പാറ സ്വദേശികളാണ് ഇവർ മൂന്നുപേരും.
Discussion about this post