വിഷു റിലീസായി എത്തിയ ആവേശം പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രതീക്ഷകൾ തെറ്റിക്കാതെ ബോക്‌സ് ഓഫീസിൽ ഹിറ്റായിരിക്കുകയാണ് സിനിമ. ചിത്രം റിലീസ് ആയിട്ട് വെറും അഞ്ച് ദിവസങ്ങൾ മാത്രമാണ് പിന്നിട്ടിരിക്കുന്നത്. അതിനുള്ളിൽ അമ്പത് കോടി ക്ലബിൽ ഇടം പിടിക്കാൻ ഒരുങ്ങുകയാണ് സിനിമ. ചിത്രത്തിന്റെ നിലവിലെ ആഗോള കളക്ഷൻ 48 കോടിയാണ്. തുടർച്ചായി അഞ്ച് ദിവസവും മൂന്ന് കോടിക്കു മുകളിൽ കളക്ഷനാണ് കേരളത്തിൽ നിന്നു മാത്രം നേടിയത്.
റിലീസ് ചെയ്ത ദിവസം ചിത്രം കേരളത്തിൽ നിന്നും 3.5 കോടി രൂപയാണ് വാരിയത്. ഞായറാഴ്ച മാത്രം ആഗോള കളക്ഷൻ 11 കോടിയായിരുന്നു. തമിഴ്നാട്ടിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.
രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട പടമാണ് ആവേശം. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രം ഒരുകൂട്ടം കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് പറയുന്നത്.












