വയനാട്: പനമരത്ത് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വയനാട് പനമരം നീര്‍വാരം അമ്മാനിയിലെ കാപ്പിത്തോട്ടത്തിനുള്ളിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റ് ചരിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം.
ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് വിവരം. കൊമ്പനാനയെയാണ് ചരിഞ്ഞത്.
രാവിലെ വൈദ്യുതി പോയപ്പോള്‍ വീട്ടുകാർ സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. വൈദ്യുതി ലൈൻ താഴ്ന്ന നിലയിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് കാപ്പിത്തോട്ടത്തിൽ ഇറങ്ങി നോക്കിയപ്പോൾ ആണ് ആനയെ കണ്ടത്.
സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. ക്രൈൻ, ലോറി എന്നിവ കൊണ്ടുവന്ന ശേഷം ആനയെ ഇവിടെ നിന്നും മാറ്റും.












