ഡേറാഢൂൺ : ഹെറോയിനുമായി ചൈന നിർമ്മിത ഡ്രോൺ പിടികൂടി ബി എസ് എഫ്. തറൺ തരൻ ജില്ലയിൽ നിന്നാണ് അതിർത്തി രക്ഷാസേന ഡ്രോൺ പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവം.
തറൺ തരൻ ജില്ലയുടെ അതിർത്തി പ്രദേശമായ കലാഷ് ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ഒരു പാക്കറ്റ് ഹെറോയിൻ സഹിതം ഡ്രോൺ കണ്ടെടുത്തത് തുടർന്ന് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ പിടികൂടിയത്. പ്ലാസ്റ്റിക്ക് കവറില്‍ ഒളിപ്പിച്ച ശേഷം ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു ഹെറോയിന്‍ . ഇതിന് മുകളിലായി മെറ്റല്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ഹുക്ക് ഘടിപ്പിച്ചിരുന്നതായും ബിഎസ്എഫ് പുറത്തുവിട്ട വാര്‍ത്താക്കുറുപ്പില്‍ പറയുന്നു. 416 ഗ്രാം ഹെറോയിനാണ് പിടികൂടിയത് .
ചൈനയിൽ നിർമ്മിച്ച ഡിജെഐ മാവിക് ക്ലാസിക്കാണ് കണ്ടെടുത്ത ഡ്രോൺ . ഇതേ തുടർന്ന് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയെന്ന് സുരക്ഷാ സേന പറഞ്ഞു.
Discussion about this post