തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാടകവീടിന് സമീപമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കാട്ടാക്കട മുതിയവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പേരൂർക്കട സ്വദേശിയായ മായ മുരളിയാണ് മരിച്ചത്.
ഇതിന് പിന്നാലെ യുവതിയുടെ ഭർത്താവിനെ കാണാതായി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.












