ഇന്ത്യ അണു ബോബ് ഉണ്ടാക്കിയത് ഫ്രിഡ്ജിൽ സൂക്ഷിക്കാനല്ല; പാകിസ്താന്റെ സ്തുതിപാഠകർ അത് ഓർത്താൽ നന്ന്; മണിശങ്കർ അയ്യറിന് ചുട്ട മറുപടിയുമായി യോഗി

Published by
Brave India Desk

ലക്‌നൗ: ഇന്ത്യ അണു ബോംബ് ഉണ്ടാക്കിയത് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ അല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറിന്റെ പരാമർശത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മുടെ രാജ്യത്ത് രാമഭക്തരും രാമദ്രോഹികളും ഉണ്ടെന്ന് തെളിഞ്ഞുവെന്നും യോഗി പറഞ്ഞു.

പാകിസ്താനെ പിന്തുണയ്ക്കുന്നവർ ഒരു കാര്യം ഓർത്താൽ നന്ന്. ഇന്ത്യയുടെ പക്കലും അണു ബോംബുകൾ ഉണ്ട്. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ വേണ്ടിയല്ല ഇന്ത്യ നിർമ്മിച്ചതും. നമ്മുടെ രാജ്യത്ത് രാമഭക്തരും രാമദ്രോഹികളും ഉണ്ട്. ഇതിൽ രാമദ്രോഹികൾ ആണ് പാകിസ്താനെ പിന്തുണയ്ക്കുന്നതും പ്രധാനമന്ത്രിയെ എതിർക്കുന്നതും. പാകിസ്താനെ ഒരിക്കലും വിമർശിക്കരുത് എന്നാണ് രാമദ്രോഹികൾ പറയുന്നത് എന്നും യോഗി വ്യക്തമാക്കി.

രാമദ്രോഹികൾ ശ്രീരാമനെ എതിർക്കും. അവർ പറയും രാമക്ഷേത്രം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന്. പണ്ട് രാമഭക്തരെ തോക്ക് കൊണ്ടായിരുന്നു ഇവർ നേരിട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ സംഭാവനയുടെ ഫലമാണ് അയോദ്ധ്യയിലെ രാമക്ഷേത്രം. ഈ സംഭാവന എന്നത് ജനങ്ങൾ പ്രധാനമന്ത്രിയ്ക്ക് നൽകുന്ന വോട്ടുകളാണ്. അതിനാൽ വോട്ടർമാർക്ക് നന്ദി പറയുന്നു. 500 വർഷങ്ങൾക്ക് ശേഷമാണ് അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരാൻ നമ്മൾ കാത്തിരുന്നത് എന്നും യോഗി കൂട്ടിച്ചേർത്തു.

Share
Leave a Comment

Recent News