മലയാള സിനിമാ ആരാധകർക്ക് ഏറെ പ്രിയമുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. മഞ്ജു-ദിലീപ് ജോഡിയുടെ മകൾ എന്നതാണ് മീനാക്ഷിയോട് ആരാധകർക്ക് ഇത്ര പ്രിയം തോന്നാൻ കാരണമായത്. വീട്ടുകാരോടൊപ്പം തന്നെ മീനാക്ഷിയുടെ കൈവളരുന്നതും കാൽവളരുന്നതും സിനിമാ പ്രേക്ഷക ലോകവും കണ്ടുകൊണ്ടിരിന്നു.
സിനിമാ ലോകത്തെ വിവാഹചടങ്ങുകളിലോ മറ്റ് സ്വകാര്യ പരിപാടികളിലോ പങ്കെടുക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്.നൃത്തം, അഭിനയം എന്നിവയിലൊക്കെ കഴിവുണ്ടെങ്കിലും മീനാക്ഷി ഇതുവരെ സിനിമയിലേക്ക് ചുവടുവെച്ചിട്ടില്ല.
ഇതിനിടെയാണ് മീനാക്ഷി സിനിമയിലേക്കെത്തുമോ എന്ന ചോദ്യത്തിന് ദിലീപ് നൽകിയ മറുപടി പ്രേക്ഷകർ ഏറ്റെടുക്കുന്നത്. പഠനത്തിലാണ് മകളുടെ ശ്രദ്ധയെന്നും അത്തരം കാര്യങ്ങളൊന്നും ഇതുവരെ തന്നോട് പറഞ്ഞിട്ടില്ലെന്നുമാണ് ദിലീപിനോട് മീനാക്ഷിയുടെ സിനിമാ പ്രവേശനത്തെ കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടി.
ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അഭിനയത്തോടല്ല, ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താൽപര്യമെന്ന് ദിലീപ് പറഞ്ഞിരുന്നു. ഡെർമറ്റോളജിയിലാണ് മീനാക്ഷി സ്പെഷലൈസ് ചെയ്യുന്നത്.
സിനിമയിൽ വരുമോ ഇല്ലയോ തുടങ്ങിയ ചോദ്യങ്ങൾ നിരന്തരമായി ഉയരുമ്പോഴും മീനാക്ഷിയുടെ പഠനം മൊത്തത്തിൽ പൂർത്തിയായാൽ സിനിമാ മേഖലയ്ക്കും ഗുണം ചെയ്യുമെന്ന് സാരം. മീനാക്ഷി സ്പെഷലൈസ് ചെയ്യുന്നതും അവിടെത്തന്നെയാണ്. ചർമത്തിന്റെ ആരോഗ്യവും പരിചരണവും ഉറപ്പു വരുത്തുന്ന ഡെർമറ്റോളജി സ്‌പെഷലൈസ് ചെയ്യുന്ന മീനാക്ഷിയെ സിനിമാ ലോകത്തിനും ആവശ്യമുണ്ടെന്ന് വ്യക്തം.












