കൊച്ചി: പ്രമുഖ യൂട്യൂബ് റിവ്യൂവർക്കെതിരെ നടപടിയുമായി മമ്മൂട്ടി കമ്പനി. അശ്വന്ത് കോക്ക് എന്ന റിവ്യൂവർക്കെതിരെയാണ് നടപടി. റിവ്യൂവിന്റെ തമ്പ്‌നെയ്ലിൽ ‘ടർബോ’ സിനിമയുടെ ഔദ്യോഗിക പോസ്റ്ററായിരുന്നു ഉപയോഗിച്ചത്. ഇതിനെതിരെയാണ് കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി മമ്മൂട്ടി കമ്പനി രംഗത്തെത്തിയത്.
പിന്നാലെ വീഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്തു.തമ്പ്‌നെയ്ൽ മാറ്റിയ ശേഷം വീഡിയോ പബ്ലിഷ് ചെയ്തിട്ടുണ്ട്.
ടർബോയ്ക്ക് റിവ്യൂവർ നെ?ഗറ്റീവ് റിവ്യൂവാണ് നൽകിയിരുന്നത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന സിനിമയ്ക്കെതിരെ റിവ്യൂവർ മോശം പ്രതികരണം നടത്തിയെന്ന് ആരോപിച്ച് നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. നെഗറ്റീവ് റിവ്യൂ ചെയ്തതിനാലാണ് മമ്മൂട്ടി കമ്പനി നടപടിയുമായി രംഗത്ത് വന്നത് എന്ന വിമർശനവുമുണ്ട്.












