കോട്ടയം: വടവാതൂരിൽ ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി. വണ്ടിപ്പെരിയാർ സ്വദേശിയായ അജീഷ് ആണ് ബന്ധുവായ ചെങ്ങളം സ്വദേശി രഞ്ജിത്തിനെ (40) കൊലപ്പെടുത്തിയത്. ആക്രമണത്തിൽ രജ്ഞിത്തിന്റെ സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം. വഴിയിൽ പതിയിരുന്ന അജീഷ്, രഞ്ജിത്തിനെയും സുഹൃത്തിനെയും വാക്കത്തി കൊണ്ട് ആക്രമിച്ചെന്നാണ് വിവരം. സംഭവത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post