Thursday, January 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചെറുപ്പത്തിലേ കണ്ടുപിടിച്ചാൽ മാറുമായിരുന്നു, നാൽപ്പത്തിയൊന്നാം വയസിലാണ്… രോഗവിവരം വെളിപ്പെടുത്തി ഫഹദ് ഫാസിൽ

by Brave India Desk
May 27, 2024, 12:20 pm IST
in Kerala, Cinema, Entertainment
Share on FacebookTweetWhatsAppTelegram

മലയാളികൾക്ക് ഇഷ്ടപ്പെട്ട നടനാണ് ഫഹദ് ഫാസിൽ. കണ്ണുകൾ കൊണ്ട് കഥപറയുന്ന ഫഹദിനെ ആരാധകർ ഫഫ എന്നാണ് സ്‌നേഹത്തോടെ വിളിക്കുന്നത്. പ്രിയസംവിധായകൻ ഫാസിലിന്റെ മകന് ആയത് കൊണ്ട് ആ ഒരു ഇഷ്ടക്കൂടുതൽ മലയാളികൾക്ക് താരത്തോട് ഉണ്ട്. അരങ്ങേറ്റ ചിത്രം പരാജയപ്പെട്ടെങ്കിലും തന്റെ രണ്ടാം വരവ് അതഗംഭീരമായാണ് ഫഹദ് തുടങ്ങിയത്. മറ്റ് യുവതാരങ്ങൾ ചെയ്യാൻ മടിക്കുന്ന കഥാപാത്രങ്ങൾ വരെ ഏറ്റെടുത്ത് ചെയ്ത് താരം മലയാള സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. താരം അവസാനമായി നായകനായി അഭിനയിച്ച ആവേശവും പ്രേക്ഷകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്.

ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ്. തനിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം (എഡി എച്ച് ഡി) ആണെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞിരിക്കുന്നത്. കോതമംഗലത്തെ പീസ് വാലി ചിൽഡ്രൻസ് വില്ലേജ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം തന്റെ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

Stories you may like

താൻ എന്തിനാണ് ഇത് എന്നോട് പറഞ്ഞതെന്ന് മോഹൻലാൽ ചോദിച്ചു, അയാൾക്ക് അത് കേട്ട ശേഷം ഒരു ഷോക്കായിരുന്നു: സിബി മലയിൽ

ആ മോഹൻലാൽ സിനിമ സംഭവിക്കാൻ കാരണം ഇന്നസെന്റ്, അയാളുടെ വാശിയാണ് ഹിറ്റ് ചിത്രം: സത്യൻ അന്തിക്കാട്

‘എഡിഎച്ച്ഡി എന്നൊരു രോഗാവസ്ഥയുണ്ട്. ചെറുപ്പത്തിലെ കണ്ടുപിടിച്ചാൽ ഈസിയായി മറും. എനിക്ക് നാൽപ്പത്തിയൊന്നാം വയസിലാണ് കണ്ടെത്തിയത്. ചില രീതിയിലുള്ള ഡിസോർഡറുകൾ എനിക്കുണ്ട്. ഇന്ന് ഞാൻ ഇവിടെ കണ്ട കുറേ മുഖങ്ങളുണ്ട്. ഒരുപക്ഷേ ഒരിക്കലും മറക്കാൻ പറ്റാത്ത മുഖങ്ങൾ. ആ മുഖങ്ങളിലൂടെ എന്തോ വെളിച്ചം ഉള്ളിലേക്ക് കയറിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ആ വെളിച്ചത്തിൽ ഇന്ന് പീസ് വാലിയിൽ എന്നെ എത്തിച്ച ജഗദീശ്വരനോട് നന്ദി പറയുന്നു.ഇനി പീസ് വാലിയുടെ അങ്ങോട്ടുള്ള യാത്രയിൽ എന്നെക്കൊണ്ട് ആകുന്ന രീതിയിൽ എല്ലാ സഹകരണവും ചെയ്യാം. എന്താണ് ഞാൻ ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ മതി. എന്താ ഞാൻ നിങ്ങളോട് പറയേണ്ടത്? എന്നെ കാണുമ്പോ നിങ്ങൾക്ക് ചിരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതാണ് എനിക്ക് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം. നിങ്ങളിലൊരാളാണ് എന്നാണ് ഞാൻ പൂർണമായി വിശ്വസിക്കുന്നത്. അതുകൊണ്ട് യാത്രയിൽ ഇനിയും നമുക്ക് പരസ്പരം കണ്ടുമുട്ടാമെന്ന് വിശ്വസിക്കുന്നുവെന്നാണ് താരം പറയുന്നത്.

നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു ഡിസോർഡർ ആണ് എ ഡി എച്ച് ഡി. കൂടുതലായും കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നത്. അശ്രദ്ധയും ഹൈപ്പർ ആക്ടിവിറ്റിയുമൊക്കെയാണ് ലക്ഷണങ്ങൾ. ഇത് പഠനത്തെ പോലും ബാധിച്ചേക്കാം. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ കുട്ടികൾ തെറ്റായ വഴിയിലെത്തിപ്പെട്ടേക്കാം.മുതിർന്നവരിൽ മറവിയും സമയത്തെപ്പറ്റി വലിയ ധാരണ ഇല്ലാത്തത്, എന്തും ചെയ്യാൻ അവസാന നിമിഷം വരെ കാത്തിരിക്കുക തുടങ്ങി നിരവധി ലക്ഷണങ്ങൾ ഇതിനുണ്ട്. തലച്ചോറിലെ ഡോപമിന്റെ കുറവുകൊണ്ടൊക്കെ ഇങ്ങനെ സംഭവിക്കുന്നു.

അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്.ഡി) പ്രധാനമായും പെരുമാറ്റ പ്രശ്‌നമാണ്. ADHD യെ രണ്ടു തരം പെരുമാറ്റ പ്രശ്‌നങ്ങളായി തരം തിരിക്കാം: 1. അശ്രദ്ധ 2. ഹൈപ്പർ ആക്ടിവിറ്റിയും ആവേശവും ADHD ഉള്ള പലർക്കും ഈ രണ്ട് വിഭാഗങ്ങളിലും വരുന്ന പ്രശ്‌നങ്ങളുണ്ട്. എന്നാൽ എല്ലാ കേസുകളിലും രണ്ടുപ്രശ്‌നവും കൂടി ഉണ്ടാകില്ല. ഈ അവസ്ഥയിലുള്ള 10 പേരിൽ 2 മുതൽ 3 വരെ ആളുകൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രശ്നങ്ങളുണ്ടെങ്കിലും ഹൈപ്പർ ആക്റ്റിവിറ്റിയോ ആവേശമോ ഇല്ല.

ADHD കൂടുതലായി കണ്ടെത്തുന്നത് ആൺകുട്ടികളിലാണ്. പെൺകുട്ടികൾക്ക് അശ്രദ്ധയുടെ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകൂ. അത് അവഗണിക്കുന്നതിനാൽ പെൺകുട്ടികളിൽ പലപ്പോഴും രോഗനിർണയം സാധിക്കാതെ പോകുന്നുണ്ട്. കുട്ടികളിലെ ലക്ഷണങ്ങൾ കുട്ടികളിൽ ADHD യുടെ ലക്ഷണങ്ങൾ സാധാരണയായി 6 വയസ്സിന് മുമ്പാണ് കാണിക്കുന്നത്. അശ്രദ്ധ കൂടുതൽ നേരം ഒരു കാര്യത്തിൽ ശ്രദ്ധകൊടുക്കാൻ സാധിക്കാതിരിക്കുകയോ എളുപ്പത്തിൽ ശ്രദ്ധ തെറ്റുകയോ ചെയ്യുക സ്‌കൂളിലേക്കുള്ള പ്രവൃത്തികളിൽ അശ്രദ്ധമായി തെറ്റുകൾ വരുത്തുക പല കാര്യങ്ങളും മറന്നുപോവുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുക മടുപ്പിക്കുന്നതോ സമയമെടുക്കുന്നതോ ആയ ജോലികളിൽ ഏറെ നേരം നിൽക്കാൻ കഴിയാതിരിക്കുക നിർദേശങ്ങൾ കേൾക്കാനോ നടപ്പിലാക്കാനോ കഴിയാതിരിക്കുക ചെയ്യുന്ന കാര്യങ്ങൾ നിരന്തരം മാറ്റുക പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുക

ഹൈപ്പർ ആക്ടിവിറ്റി സ്വസ്ഥമായി ഇരിക്കാൻ കഴിയുന്നില്ല, പ്രത്യേകിച്ച് ശാന്തമായ ചുറ്റുപാടിൽ നിരന്തരം കലഹിക്കുന്നു ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നു അമിതമായ ശാരീരിക ചലനം അമിതമായ സംസാരം ഊഴം ആകുന്നതുവരെ കാത്തിരിക്കാൻ തയാറാകാതിരിക്കുക ചിന്തിക്കാതെ പ്രവർത്തിക്കുക സംഭാഷണങ്ങൾ തടസ്സപ്പെടുത്തുക അപകട സാധ്യതയെ കുറിച്ച് ചിന്തിക്കാതെ പ്രവർത്തിക്കുക

ADHD ഉള്ള കുട്ടികളിൽ ഉണ്ടാകാവുന്ന മറ്റ് പ്രശ്‌നങ്ങൾ ചില കുട്ടികൾക്ക് ADHD-ക്കൊപ്പം മറ്റ് പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ഉണ്ടാകാം ആങ്‌സൈറ്റി ഡിസോർഡർ – കുട്ടിക്ക് കൂടുതൽ സമയവും ഉത്കണ്ഠയും പരിഭ്രാന്തിയും ഉണ്ടാക്കുന്നു. വേഗത്തിലുള്ള ഹൃദയമിടിപ്പ്, വിയർപ്പ്, തലകറക്കം തുടങ്ങിയ ശാരീരിക ലക്ഷണങ്ങൾക്കും ഇത് കാരണമായേക്കാം എല്ലാത്തിനെയും എതിർക്കുന്ന സ്വഭാവം (ഓപ്പോസിഷണൽ ഡിഫൈന്റ് ഡിസോർഡർ ODD) – ഇത് നിഷേധാത്മകവും വിനാശകരവുമായ പെരുമാറ്റമായി കരുതുന്നു. പ്രത്യേകിച്ച് മാതാപിതാക്കളെയും അധ്യാപകരെയും പോലുള്ള അധികാരികളോടുള്ള പെരുമാറ്റം. പെരുമാറ്റപ്രശ്‌നം- മോഷണം, അടികൂടൽ, നശീകരണം, ആളുകളെയോ മൃഗങ്ങളെയോ ഉപദ്രവിക്കൽ എന്നിങ്ങനെയുള്ള സാമൂഹിക വിരുദ്ധ സ്വഭാവങ്ങളിലേക്കുള്ള പ്രവണതയാണിത്. വിഷാദം ഉറക്ക പ്രശ്‌നങ്ങൾ – രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ട്, ക്രമരഹിതമായ ഉറക്ക രീതികൾ എന്നിവ ഓട്ടിസ്റ്റിക് സ്‌പെക്ട്രം ഡിസോർഡർ (ASD) – ഇത് സാമൂഹിക ഇടപെടൽ, ആശയവിനിമയം, താൽപര്യങ്ങൾ, പെരുമാറ്റം എന്നിവയെ ബാധിക്കുന്നു ഡിസ്പ്രാക്‌സിയ – ശാരീരിക ഏകോപനത്തെ ബാധിക്കുന്ന ഒരു അവസ്ഥ അപസ്മാരം – മസ്തിഷ്‌കത്തെ ബാധിക്കുകയും ആവർത്തിച്ചുള്ള ഫിറ്റ്‌സ് ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥ ടൂറെറ്റ്‌സ് സിൻഡ്രോം – നാഡീവ്യവസ്ഥയുടെ ഒരു അവസ്ഥ, ശബ്ദങ്ങളും ചലനങ്ങളും നിയന്ത്രിക്കാനാകാത്ത സ്ഥിതി പഠന ബുദ്ധിമുട്ടുകൾ – വായിക്കാനും എഴുതാനും നേരിടുന്ന പ്രയാസം (ഡിസ്ലെക്‌സിയ) പോലുള്ളവ

Tags: fahadh fazil
Share9TweetSendShare

Latest stories from this section

മോഹൻലാൽ അഭിനയിക്കുന്ന കാര്യം രഹസ്യമാക്കി വെച്ച പടം, എൻട്രിക്ക് കൈയടി കിട്ടുമെന്ന് പ്രതീക്ഷിച്ചപ്പോൾ അത് ഉണ്ടായില്ല: കമൽ

മോഹൻലാൽ അഭിനയിക്കുന്ന കാര്യം രഹസ്യമാക്കി വെച്ച പടം, എൻട്രിക്ക് കൈയടി കിട്ടുമെന്ന് പ്രതീക്ഷിച്ചപ്പോൾ അത് ഉണ്ടായില്ല: കമൽ

രാഹുലിനെതിരെ ‘മാദ്ധ്യമവിചാരണ’; പരാതിക്കാരിയുമായി നവംബർ വരെ സംസാരിച്ചു, തെളിവുകൾ പുറത്തുവിട്ട് ഫെനി നൈനാൻ

രാഹുലിനെതിരെ ‘മാദ്ധ്യമവിചാരണ’; പരാതിക്കാരിയുമായി നവംബർ വരെ സംസാരിച്ചു, തെളിവുകൾ പുറത്തുവിട്ട് ഫെനി നൈനാൻ

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

തന്ത്രി ജയിലിൽ, മന്ത്രി വീട്ടിൽ’; ശബരിമല സ്വർണ്ണക്കൊള്ളയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ!

കൈതപ്രവും ഗിരീഷും ഒന്നിച്ച് വന്നാൽ വഴക്കാകുമെന്ന് കരുതി, ശേഷം നടന്ന സംഭവങ്ങൾ ഞെട്ടിച്ചു: കമൽ

കൈതപ്രവും ഗിരീഷും ഒന്നിച്ച് വന്നാൽ വഴക്കാകുമെന്ന് കരുതി, ശേഷം നടന്ന സംഭവങ്ങൾ ഞെട്ടിച്ചു: കമൽ

Discussion about this post

Latest News

മുംബൈ ബിഎംസി തെരഞ്ഞെടുപ്പ്: മഹായുതി സഖ്യം മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോളുകൾ

മുംബൈ ബിഎംസി തെരഞ്ഞെടുപ്പ്: മഹായുതി സഖ്യം മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോളുകൾ

ബന്ധനങ്ങളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നുണ്ടോ? ആദ്യം മാറേണ്ടത് നിങ്ങളുടെ ചിന്തകളാണ്

എന്താണ് ഭയം? ഭയത്തെ എങ്ങനെ മറികടക്കാം?

ഭൂമിയിൽ പരാജയപ്പെട്ടു, പക്ഷേ ചന്ദ്രനിൽ വിജയിച്ച ടാങ്; ഓറഞ്ച് രുചി ഇപ്പോഴും നാവിലുണ്ടോ?

ഭൂമിയിൽ പരാജയപ്പെട്ടു, പക്ഷേ ചന്ദ്രനിൽ വിജയിച്ച ടാങ്; ഓറഞ്ച് രുചി ഇപ്പോഴും നാവിലുണ്ടോ?

അമ്പയർ ടോസിന് വന്നപ്പോൾ കളിക്കാർ ഇല്ല, ബംഗ്ലാദേശിൽ ക്രിക്കറ്റ് സ്തംഭിക്കുന്നു; താരങ്ങൾ സമരത്തിൽ, മത്സരങ്ങൾ ബഹിഷ്കരിച്ചു

അമ്പയർ ടോസിന് വന്നപ്പോൾ കളിക്കാർ ഇല്ല, ബംഗ്ലാദേശിൽ ക്രിക്കറ്റ് സ്തംഭിക്കുന്നു; താരങ്ങൾ സമരത്തിൽ, മത്സരങ്ങൾ ബഹിഷ്കരിച്ചു

വൈവിധ്യമാണ് ഇന്ത്യയുടെ കരുത്തെന്ന് പ്രധാനമന്ത്രി; ജനാധിപത്യത്തോടുള്ള മോദിയുടെ പ്രതിബദ്ധതയെ പ്രശംസിച്ച് ശശി തരൂർ

വൈവിധ്യമാണ് ഇന്ത്യയുടെ കരുത്തെന്ന് പ്രധാനമന്ത്രി; ജനാധിപത്യത്തോടുള്ള മോദിയുടെ പ്രതിബദ്ധതയെ പ്രശംസിച്ച് ശശി തരൂർ

താൻ എന്തിനാണ് ഇത് എന്നോട് പറഞ്ഞതെന്ന് മോഹൻലാൽ ചോദിച്ചു, അയാൾക്ക് അത് കേട്ട ശേഷം ഒരു ഷോക്കായിരുന്നു: സിബി മലയിൽ

താൻ എന്തിനാണ് ഇത് എന്നോട് പറഞ്ഞതെന്ന് മോഹൻലാൽ ചോദിച്ചു, അയാൾക്ക് അത് കേട്ട ശേഷം ഒരു ഷോക്കായിരുന്നു: സിബി മലയിൽ

മോദി വാരണാസിയുടെ സാംസ്കാരിക പൈതൃകം നശിപ്പിക്കുന്നു ; മണികർണിക ഘട്ടിന്റെ നവീകരണത്തിന് മോദിയെ വിമർശിച്ച് മല്ലികാർജുൻ ഖാർഗെ

മോദി വാരണാസിയുടെ സാംസ്കാരിക പൈതൃകം നശിപ്പിക്കുന്നു ; മണികർണിക ഘട്ടിന്റെ നവീകരണത്തിന് മോദിയെ വിമർശിച്ച് മല്ലികാർജുൻ ഖാർഗെ

ചതിച്ചാശാനേ….. ട്രംപിന്റെ ക്രിപ്റ്റോയുമായി കരാർ; പിന്നാലെ പാകിസ്താന് വിസ വിലക്ക്! നയതന്ത്ര ലോകം ചർച്ച ചെയ്യുന്നത് എന്ത്?

ചതിച്ചാശാനേ….. ട്രംപിന്റെ ക്രിപ്റ്റോയുമായി കരാർ; പിന്നാലെ പാകിസ്താന് വിസ വിലക്ക്! നയതന്ത്ര ലോകം ചർച്ച ചെയ്യുന്നത് എന്ത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies