തിരുവനന്തപുരം : കേരള സർക്കാരിന്റെ വിഷു ബംബർ ഭാഗ്യക്കുറിയുടെ ഫലപ്രഖ്യാപനം ബുധനാഴ്ച നടത്തി. ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 12 കോടി രൂപയാണ് വിഷു ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി നൽകുന്നത്. ആലപ്പുഴയിലെ അനിൽകുമാർ എന്ന ഏജന്റ് വിറ്റ VC 490987 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
12 കോടിയുടെ ഒന്നാം സമ്മാനം കൂടാതെ മറ്റു നിരവധി സമ്മാനങ്ങളും വിഷു ബംബർ ഭാഗ്യക്കുറിയിലുണ്ട്. രണ്ടാം സമ്മാനമായി ആറ് പേർക്ക് ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനമായി ആറുപേർക്ക് പത്തുലക്ഷം രൂപ വീതവും നാലാം സമ്മാനമായി ആറ് പേർക്ക് 5 ലക്ഷം രൂപ വീതവും ആണ് ലഭിക്കുന്നത്. കൂടാതെ 5000, 2000, 1000, 500, 300 എന്നീ തുകകളുടെ സമ്മാനവും വിവിധ ഭാഗ്യശാലികൾക്ക് ലഭിക്കുന്നതായിരിക്കും.








