ന്യൂഡൽഹി : ബിജെപി എംപിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. എൻഡിഎ നേതാക്കൾ നാളെ നടത്തുന്ന യോഗത്തിന് മുന്നോടിയായാണ് പാർട്ടി എംപിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് ബിജെപി ആസ്ഥാനത്താണ് യോഗം.
കഴിഞ്ഞ ദിവസം സർക്കാർ രൂപികരണത്തിനായി എൻഡിഎ നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. അതിന് പിന്നാലെയാണ് എൻഡിഎ നേതാക്കൾ മറ്റൊരു യോഗം കൂടി ചേരാൻ ഒരുങ്ങുന്നത്. ഇതിന് പിന്നാലെയാകും രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കുക. ശനിയാഴ്ച പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യും. ഇതിന് പിന്നാലെ മറ്റ് കേന്ദ്ര മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ഉണ്ടാകും.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എൻഡിഎ നേതാക്കൾ നേതാവായി തിരഞ്ഞെടുത്തു. ഐക്യകണ്ഠേനയായിരുന്നു അദ്ദേഹത്തെ നേതാവായി പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിജെഡി നേതാവ് നിതീഷ്, എൽജെപി നേതാവ് ചിരാംഗ് പാസ്വാൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു








