ആലുവ; തോട്ടക്കാട്ടുകര ‘പ്രേമം’ പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം ചോദ്യം ചെയ്ത സമീപവാസിയെ പഞ്ഞിക്കിട്ട് പെൺകുട്ടികളടങ്ങുന്ന സംഘം. പരിസരവാസികൾക്ക് ശല്യമായെന്നാരോപിച്ച് സമീപത്തെ ഗൃഹനാഥൻ വന്ന് സംഘത്തെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ ഇയാളെ രണ്ട് പെൺകുട്ടികളടങ്ങുന്ന നാൽവർ സംഘം മർദ്ദിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം.പള്ളിപാറേട്ടിൽ വീട്ടിൽ സാജൻ (48) ആണ് മർദ്ദനമേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. ‘പ്രേമം’ സിനിമാ രംഗങ്ങൾ ചിത്രീകരിച്ച അക്വഡക് പാലത്തിൽ സന്ദർശകർ പതിവാണ്. പരിക്കേറ്റ സാജൻ ആലുവ പോലീസിൽ പരാതി നൽകി.












