തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം നാലു ദിവസം തുടർച്ചയായി റേഷൻ കടകൾ അടഞ്ഞു കിടക്കും. ജൂലൈ 6 മുതൽ 9 വരെയാണ് തുടർച്ചയായി റേഷൻകടകൾ അടഞ്ഞു കിടക്കുക.
സ്റ്റോക്ക് തിട്ടപ്പെടുത്തൽ പ്രമാണിച്ച് ആറിന് കടകൾ തുറക്കില്ല. ഏഴിന് ഞായർ 9,10 എന്നീ തീയതികളിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എഐടിയുസിയുടെ നേതൃത്വത്തിലുള്ള കേരള റേഷൻ എംപ്ലോയിസ് ഫെഡറേഷൻ സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും അടച്ച് സമരം ചെയ്യും. പതിനാലായിരത്തോളം റേഷൻ കടകൾ ഈ നാല് ദിവസം പ്രവർത്തിക്കില്ല.
അതേസമയം ജൂണിലെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടി. ജൂലൈയിലെ റേഷൻ വിതരണം 8 മുതൽ ആരംഭിക്കും.












