Sunday, June 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രധാനമന്ത്രി ഇന്ന് മുംബൈയിൽ: 29,400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

by Brave India Desk
Jul 13, 2024, 12:55 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുംബൈ സന്ദർശിക്കും. വൈകിട്ട് 5.30ഓടെ മുംബൈയിലെ ഗൊരേഗാവിലെ നെസ്കോ പ്രദർശന കേന്ദ്രത്തിൽ എത്തുന്ന പ്രധാനമന്ത്രി, റോഡ്-റെയിൽവേ-തുറമുഖ മേഖലകളുമായി ബന്ധപ്പെട്ട 29,400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും. തുടർന്ന്, രാത്രി ഏഴോടെ ഐഎൻഎസ് ടവറുകൾ ഉദ്ഘാടനം ചെയ്യാൻ സപ്രധാനമന്ത്രി മുംബൈയിലെ ബാന്ദ്ര കുർള സമുച്ചയത്തിലെ ജി-ബ്ലോക്കിലെ ഇന്ത്യൻ ദിനപ്പത്ര സംഘത്തിന്റെ (INS) സെക്രട്ടറിയറ്റും സന്ദർശിക്കും.

ഏകദേശം 16,000 കോടി രൂപയുടെ ഠാണെ ബോറീവലി തുരങ്കപദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിടും. ഠാണെയ്ക്കും ബോറീവലിക്കും ഇടയിലുള്ള ഈ ഇരട്ട ട്യൂബ് തുരങ്കം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിനു താഴെയായാണു കടന്നുപോകുന്നത്. ഇതു ബോറീവലി ഭാഗത്തെ പടിഞ്ഞാറൻ അതിവേഗപാതയെയും ഠാണെ ഭാഗത്തെ ഠാണെ ഘോഡ്ബന്ദർ റോഡിനെയും നേരിട്ടു ബന്ധിപ്പിക്കും. പദ്ധതിയുടെ ആകെ നീളം 11.8 കിലോമീറ്ററാണ്. ഇതു ഠാണെയിൽനിന്നു ബോറീവലിയിലേക്കുള്ള യാത്ര 12 കിലോമീറ്റർ കുറയ്ക്കും. യാത്രാസമയം ഒരുമണിക്കൂർ ലാഭിക്കുകയും ചെയ്യും.

Stories you may like

മഹാരാഷ്ട്രയിൽ ഒരൊറ്റ ശിവസേന മാത്രമേ ഉള്ളൂ, അത് ഏകനാഥ് ഷിൻഡെ നയിക്കുന്നതാണ് ; നിലപാട് വ്യക്തമാക്കി അമിത് ഷാ

ഇന്ത്യയിലുടനീളം 1000 സൗജന്യ യോഗ-ധ്യാന സെഷനുകൾ ; അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് 50,000ത്തിലധികം പേർ പങ്കെടുക്കുന്ന പരിപാടികളുമായി ഈശ ഫൗണ്ടേഷൻ

ഏകദേശം 6300 കോടിരൂപയുടെ ഗൊരേഗാവ് മുലുണ്ഡ് ലിങ്ക് റോഡ് (GMLR) പദ്ധതിയിൽ തുരങ്കനിർമാണത്തിനു പ്രധാനമന്ത്രി തറക്കല്ലിടും. ഗൊരേഗാവിലെ പടിഞ്ഞാറൻ അതിവേഗപാതയിൽനിന്നു മുലുണ്ഡിലെ കിഴക്കൻ അതിവേഗപാതയിലേക്കുള്ള റോഡ് ഗതാഗതസൗകര്യമാണു GMLR വിഭാവനം ചെയ്യുന്നത്. GMLR-ന്റെ ആകെ നീളം ഏകദേശം 6.65 കിലോമീറ്ററാണ്.

നവി മുംബൈയിലെ തുർഭെയിൽ കല്യാൺ യാർഡ് പുനർനിർമാണത്തിനും ഗതിശക്തി ബഹുതല ചരക്കുടെർമിനലിനും പ്രധാനമന്ത്രി തറക്കല്ലിടും. ദീർഘദൂര-നഗരപ്രാന്ത ഗതാഗതം വേർതിരിക്കുന്നതിനു കല്യാൺ യാർഡ് സഹായിക്കും. പുനർനിർമാണം കൂടുതൽ ട്രെയിനുകൾ കൈകാര്യം ചെയ്യാനുള്ള യാർഡിന്റെ ശേഷി വർധിപ്പിക്കുകയും തിരക്കു കുറയ്ക്കുകയും ട്രെയിനുകൾ പ്രവർത്ത‌ിപ്പിക്കുന്നതിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. നവി മുംബൈയിലെ ഗതിശക്തി ബഹുതല ചരക്കു ടെർമിനൽ 32,600 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നിർമിക്കും. ഇതു പ്രദേശവാസികൾക്ക് അധിക തൊഴിലവസരങ്ങൾ നൽകുകയും സിമന്റും മറ്റു ചരക്കുകളും കൈകാര്യം ചെയ്യുന്നതിനുള്ള അധിക ടെർമിനലായി പ്രവർത്തിക്കുകയും ചെയ്യും.

ലോകമാന്യ തിലക് ടെർമിനസിലെ പുതിയ പ്ലാറ്റ്‌ഫോമുകളും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് സ്റ്റേഷനിൽ വിപുലീകരിച്ച 10ഉം 11ഉം പ്ലാറ്റ്‌ഫോമുകളും പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. ലോകമാന്യ തിലക് ടെർമിനസിലെ പുതിയ ദൈർഘ്യമേറിയ പ്ലാറ്റ്‌ഫോമുകൾക്കു ദൈർഘ്യമേറിയ ട്രെയിനുകളെ ഉൾക്കൊള്ളാൻ കഴിയും. ഇത് ഓരോ ട്രെയിനിനും കൂടുതൽ യാത്രക്കാരെ അനുവദിക്കാനും വർധിച്ച ഗതാഗതം കൈകാര്യം ചെയ്യുന്നതിനുള്ള സ്റ്റേഷന്റെ ശേഷി മെച്ചപ്പെടുത്താനും സഹായിക്കും. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് സ്റ്റേഷനിലെ 10ഉം 11ഉം പ്ലാറ്റ്‌ഫോമുകൾ കവർ ഷെഡും കഴുകാവുന്ന ഏപ്രണും ഉപയോഗിച്ച് 382 മീറ്റർ നീട്ടി. ട്രെയിനുകളിൽ 24 കോച്ചുകളായി വർധിപ്പിക്കാൻ ഇതു സഹായിക്കും. അതിലൂടെ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനാകും.

ഏകദേശം 5600 കോടിരൂപ ചെലവിൽ നടപ്പാക്കുന്ന മുഖ്യമന്ത്രി യുവ കാര്യ പ്രശിക്ഷൺ യോജനയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. 18-നും 30-നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കു നൈപുണ്യവർധനയ്ക്കും വ്യാവസായിക പരിചയത്തിനും അവസരങ്ങൾ നൽകി, യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പരിവർത്തനാത്മക പരിശീലനപരിപാടിയാണിത്.

ഐഎൻഎസ് ടവേഴ്സ് ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മുംബൈ ബാന്ദ്ര കുർള സമുച്ചയത്തിലെ ഇന്ത്യൻ ദിനപ്പത്ര സൊസൈറ്റി (INS) സെക്രട്ടറിയറ്റും സന്ദർശിക്കും.

Tags: Narendra Modipm modi
ShareTweetSendShare

Latest stories from this section

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

‘എഴുപതുകളിലെ ആ കാളവണ്ടി യാത്രയാണ് ഇന്നത്തെ ചാന്ദ്രയാനും മംഗൾയാനും’; ഇസ്രോയുടെ ചരിത്രവിജയത്തിന് പിന്നിലെ ആ 673 കിലോ വിസ്മയം

‘എഴുപതുകളിലെ ആ കാളവണ്ടി യാത്രയാണ് ഇന്നത്തെ ചാന്ദ്രയാനും മംഗൾയാനും’; ഇസ്രോയുടെ ചരിത്രവിജയത്തിന് പിന്നിലെ ആ 673 കിലോ വിസ്മയം

‘പുഷ്പ’ ജഹാംഗീർ ഖാനെ മോചിപ്പിക്കാൻ പോലീസിന് നേരെ ആക്രമണം ; ഭാര്യ അറസ്റ്റിൽ ; പോലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ പെൺപടയെ ഓടിപ്പിച്ച് പോലീസ്

‘പുഷ്പ’ ജഹാംഗീർ ഖാനെ മോചിപ്പിക്കാൻ പോലീസിന് നേരെ ആക്രമണം ; ഭാര്യ അറസ്റ്റിൽ ; പോലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ പെൺപടയെ ഓടിപ്പിച്ച് പോലീസ്

പ്രതിരോധ രംഗത്ത് ‘മേയ്ക്ക് ഇൻ ഇന്ത്യ’ വിപ്ലവം; നാവികസേന യുദ്ധക്കപ്പലുകൾക്ക് ഇനി ഇന്ത്യൻ കമ്പനിയുടെ പവർ പ്ലാന്റുകൾ;425 കോടിയുടെ മെഗാ കരാർ!

പ്രതിരോധ രംഗത്ത് ‘മേയ്ക്ക് ഇൻ ഇന്ത്യ’ വിപ്ലവം; നാവികസേന യുദ്ധക്കപ്പലുകൾക്ക് ഇനി ഇന്ത്യൻ കമ്പനിയുടെ പവർ പ്ലാന്റുകൾ;425 കോടിയുടെ മെഗാ കരാർ!

Discussion about this post

Latest News

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’ ; ട്രംപിനെതിരെ വീണ്ടും മെലോനി

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’ ; ട്രംപിനെതിരെ വീണ്ടും മെലോനി

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

മഹാരാഷ്ട്രയിൽ ഒരൊറ്റ ശിവസേന മാത്രമേ ഉള്ളൂ, അത് ഏകനാഥ് ഷിൻഡെ നയിക്കുന്നതാണ് ; നിലപാട് വ്യക്തമാക്കി അമിത് ഷാ

ഇന്ത്യയിലുടനീളം 1000 സൗജന്യ യോഗ-ധ്യാന സെഷനുകൾ ; അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് 50,000ത്തിലധികം പേർ പങ്കെടുക്കുന്ന പരിപാടികളുമായി ഈശ ഫൗണ്ടേഷൻ

ഇന്ത്യയിലുടനീളം 1000 സൗജന്യ യോഗ-ധ്യാന സെഷനുകൾ ; അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് 50,000ത്തിലധികം പേർ പങ്കെടുക്കുന്ന പരിപാടികളുമായി ഈശ ഫൗണ്ടേഷൻ

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

പ്രസീദിന്റെ മാരക ബോളിംഗ്, സ്ലിപ്പിൽ രോഹിതിന്റെ മാസ്സ് ക്യാച്ചുകൾ; അഫ്ഗാനെ തുടക്കത്തിലേ പൂട്ടി ഇന്ത്യൻ പുലികൾ

പ്രസീദിന്റെ മാരക ബോളിംഗ്, സ്ലിപ്പിൽ രോഹിതിന്റെ മാസ്സ് ക്യാച്ചുകൾ; അഫ്ഗാനെ തുടക്കത്തിലേ പൂട്ടി ഇന്ത്യൻ പുലികൾ

ലോകകപ്പ് ജയിച്ചപ്പോൾ എല്ലാ ക്രെഡിറ്റും ഗംഭീറിന്; സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നോ? പരിശീലകനെതിരെ ശ്രീശാന്ത്

ലോകകപ്പ് ജയിച്ചപ്പോൾ എല്ലാ ക്രെഡിറ്റും ഗംഭീറിന്; സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നോ? പരിശീലകനെതിരെ ശ്രീശാന്ത്

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies