കൊച്ചി: ബ്ലൂ വെയിൽ മാതൃകയിലുള്ള ഓൺലൈൻ ഗെയിമുകൾ വീണ്ടും സജീവമാകുന്നുണ്ടോ എന്ന അന്വേഷണവുമായി കേരളാ പോലീസ്. എറണാകുളത്ത് വിദ്യാർത്ഥി ഫാനിൽ തൂങ്ങി മരിച്ച സംഭവത്തിലാണ് വീണ്ടും ഓൺലൈൻ ഗെയിമുകൾ സജീവമാകുന്നുണ്ടോ എന്ന സംശയം ഉയരുന്നത്.
കഴിഞ്ഞ ദിവസം എറണാകുളം ചെങ്ങമനാടിൽ 15 കാരൻ തൂങ്ങിമരിച്ച കേസിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നത് . ദൂരൂഹമായ രീതിയിൽ മൃതദേഹം കണ്ടതാണ് ഓൺലൈൻ ഗെയിമിങിലെ കെണിയാണോ മരണകാരണമെന്ന അന്വേഷണത്തിലേക്ക് എത്തിച്ചത്
മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി വായ ടേപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഓൺലൈൻ ഗെയിമിലെ ടാസ്കിന്‍റെ ഭാഗമായാണ് കുട്ടി തൂങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഡെവിൾ എന്ന പേരിലുള്ള ഒരു ഗെയിം കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു.
Discussion about this post