നാഗ്പൂര്‍: അഴിമതി തടയാന്‍ സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ ജനങ്ങള്‍ നികുതി നല്‍കരുതെന്ന് കോടതി നിരീക്ഷണം. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റേതാണ് ശ്രദ്ധേയമായ ഈ നിരീക്ഷണം.
ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. നികുതിദായകരുടെ ആശങ്ക സര്‍ക്കാരും അധികാര കേന്ദ്രങ്ങളും മനസിലാക്കേണ്ട സമയം അതിക്രമിച്ചു.
അഴിമതിയെന്ന വിപത്തിനെതിരെ ജനങ്ങള്‍ സംഘടിച്ച് ശബ്ദം ഉയര്‍ത്തണം. അഴിമതി തടയാന്‍ സാധിച്ചില്ലെങ്കില്‍ ജനങ്ങള്‍ നികുതി നല്‍കാതെ നിസ്സഹകരണ സമരം നടത്തണമെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post