തിരുവനന്തപുരം :കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതിന് തുടർന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 760 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51, 200 രൂപയാണ് .
ഒരു ഗ്രാം സ്വർണത്തിന് 95 രൂപയാണ് കുറഞ്ഞത് . ഇതോടെ ഒരു ഗ്രാമിന് 6 , 400 രൂപയായി. ബജറ്റ് പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിനുള്ളിൽ 2000 രൂപയോളം പവന് കുറഞ്ഞിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3800 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 11 രൂപയോളം കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്.












