ധാക്ക: ചൈനയെ ഞെട്ടിച്ച് ഇന്ത്യൻ നീക്കം. ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തിൻ്റെ ടെര്‍മിനൽ അവകാശങ്ങൾ ചെെനയെ മറികടന്ന് സ്വന്തമാക്കി ഭാരതം.
മേഖലയിൽ ചൈനയുടെ വലിയ പ്രതീക്ഷയായിരുന്നു തുറമുഖത്തിൻ്റെ പ്രവര്‍ത്തനാവകാശമാണ് ഇന്ത്യ നിലവിൽ നേടിയിരിക്കുന്നത്. ചിറ്റഗോംഗ് തുറമുഖത്തിന് പിന്നിൽ ബംഗ്ലാദേശിലെ ഏറ്റവും വലിയ തുറമുഖങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മോംഗ്ല തുറമുഖം. ഇന്ത്യൻ സമുദ്ര മേഖലകളിൽ ചൈനയുടെ സ്വാധീനം വളര്‍ന്നു വരുന്നത് തടയാനുള്ള മികച്ച നീക്കമായാണ് മോംഗ്ല തുറമുഖത്തിൻ്റെ ടെര്‍മിനൽ നിയന്ത്രണം ഇന്ത്യ ഏറ്റെടുത്തതിനെ വിദഗ്ദര്‍ വിലയിരുത്തുന്നത്.
ചിറ്റഗോങ്ങിന് ശേഷം ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ തുറമുഖമായ മോംഗ്ല തുറമുഖം, ഇറാനിലെ ചബ്ബാറിനും മ്യാൻമറിലെ സിറ്റ്‌വെയ്ക്കും ശേഷം സമീപ വർഷങ്ങളിൽ വിദേശ തുറമുഖങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ഇന്ത്യയുടെ മൂന്നാമത്തെ വിജയകരമായ ശ്രമമാണ്. അതെസമയം മോംഗ്ല തുറമുഖ കരാറിൻ്റെ വിശദാംശങ്ങൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല.
തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിലെ മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ പോർട്ട് ഗ്ലോബൽ ലിമിറ്റഡാണ് ടെർമിനൽ പ്രവർത്തിപ്പിക്കുക.
Discussion about this post