പാരിസ് : 2024 ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ പ്രതീക്ഷ ഉയരുന്നു. ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയ്ക്ക് വിജയം. 21-18, 21-12 എന്ന സ്കോറിന് ഫാബിയൻ റോത്തിനെ ആണ് എച്ച് എസ് പ്രണോയ് പരാജയപ്പെടുത്തിയത്.
ഒളിമ്പിക്സിലെ രണ്ടാം ദിനമായ ഇന്ന് ഇന്ത്യയ്ക്ക് വിവിധ മത്സരങ്ങളിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞു. 10 മീറ്റർ എയർ പിസ്റ്റൾ മത്സരത്തിൽ വെങ്കലം നേടി കൊണ്ട് മനു ഭാക്കർ ഇന്ത്യയ്ക്കായുള്ള ആദ്യമെഡൽ സ്വന്തമാക്കി. ബാഡ്മിന്റൺ വനിതാ സിംഗിൾസ് ഗ്രൂപ്പ് മത്സരത്തിൽ പിവി സിന്ധു എഫ് എൻ അബ്ദുൾ റസാക്കിനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
കൂടാതെ തുഴച്ചിൽ മത്സരത്തിൽ പുരുഷ സിംഗിൾസ് സ്‌കൾസിൽ രണ്ടാംസ്ഥാനത്തെത്തി ഇന്ത്യൻ താരം ബൽരാജ് പൻവാർ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസിൽ വ്യക്തിഗത യോഗ്യതാ റൗണ്ടിൽ രമിത ജിൻഡാൽ ഫൈനൽ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post