ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് അഭിയാൻ ഒക്ടോബർ 2 ന് ഒരു രാഷ്ട്രീയ പാർട്ടിയായി രൂപവൽക്കരിക്കപ്പെടും മഹാത്മാ ഗാന്ധിയുടെ ഗാന്ധിയുടെ 155-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പാർട്ടി രൂപവൽക്കരണം നടക്കുക.
പ്രധാനമായും ബീഹാറിൽ സജീവമായ പ്രശാന്ത് കിഷോർ, പ്രചാരണവുമായി ബന്ധപ്പെട്ട 1.5 ലക്ഷത്തിലധികം ഉദ്യോഗസ്ഥരുടെ എട്ട് പ്രത്യേക സംസ്ഥാനതല യോഗങ്ങൾ സംഘടിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
ഈ യോഗങ്ങളിൽ പാർട്ടി രൂപീകരണ പ്രക്രിയ, നേതൃത്വം, ഭരണഘടന, പാർട്ടിയുടെ മുൻഗണനകൾ എന്നിവ എല്ലാ ഉദ്യോഗസ്ഥരോടുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രശാന്ത് കിഷോറിൻ്റെ സംഘടന പത്രസമ്മേളനത്തിൽ അറിയിച്ചു.
Discussion about this post