ടോക്കിയോ: കടൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഒരു മാരിടൈം ഡൊമെയ്ൻ ബോധവൽക്കരണ സംരംഭം വിപുലീകരിക്കാൻ തീരുമാനിച്ച് ക്വാഡ് അംഗരാജ്യങ്ങൾ. മാനുഷിക സഹായത്തിനും ദുരന്തനിവാരണത്തിനുമുള്ള ഏകോപനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രതികരണ സംവിധാനത്തിനും അംഗരാജ്യങ്ങൾ അനുമതി നൽകി.
ടോക്കിയോയിൽ ചേർന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഡിജിറ്റൽ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും തീരുമാനിച്ചു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജപ്പാൻ വിദേശകാര്യ മന്ത്രി യോക്കോ കാമികാവ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ എന്നിവർ തമ്മിൽ നടത്തിയ ചർച്ചയിൽ, റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം, ഇസ്രായേൽ-ഹമാസ് യുദ്ധം, കിഴക്കൻ, ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ ആക്രമണാത്മക നടപടികൾ എന്നിവ ഉൾപ്പെട്ടു.
Discussion about this post