കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ റെഡ്കാർപ്പറ്റിൽ അതിസുന്ദരിയായി ഐശ്വര്യറായി. അടിമുടി ഇന്ത്യൻ ലുക്കിലാണ് കഴിഞ്ഞദിവസം താരം എത്തിയത്. ദ് ഹിസ്റ്ററി ഓഫ് സൗണ്ട് എന്ന സിനിമയുടെ പ്രദർശനത്തിനു മുന്നോടിയായി ഐവറി ടിഷ്യൂ സാരിയുടുത്ത് പരമ്പരാഗത ലുക്കിലാണ് ഐശ്വര്യ റെഡ് കാർപ്പറ്റിൽ എത്തിയത്. ഇടതുവശത്ത് റെഡ്കാർപ്പറ്റിൽ ഒഴുകിക്കിടക്കുന്ന വിധം സാരിയുടെ മുന്താണിയും വലതു വശത്ത് ഗോൾഡൻ വർക്കുള്ള ഐവറി ഷാളും സ്‌റ്റൈൽ ചെയ്തിരിക്കുന്നു. ഇന്ത്യയുടെ സാസ്‌കാരിക തനിമ വ്യക്തമാക്കുന്ന രീതിയിൽ സാരിയുടുത്ത് സിന്ദൂരമണിഞ്ഞ് ഐശ്വര്യ റെഡ്കാർപ്പറ്റിലെത്തി.
സിന്ദൂരം, ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഒരു പക്ഷവും അഭിഷേക് ബച്ചനുമായി വിവാഹമോചിതയാവാൻ പോകുകയാണെന്ന അഭ്യൂഹങ്ങൾക്കുള്ള മറുപടിയാണെന്ന് മറ്റൊരു പക്ഷവും പറയുന്നു. പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. കദ്വ ബനാറസി ഹാൻഡ്ലൂം സാരിയാണിത്. ഐവറി സാരിക്ക് ചുവപ്പ് കല്ലുകൾ പതിച്ച ഹെവി ആക്‌സസറീസാണ് ഐശ്വര്യ തിരഞ്ഞെടുത്തത്. മാണിക്യവും വജ്രങ്ങളും പതിച്ച 18കാരറ്റ് സ്വർണമാലകളാണ് ഐശ്വര്യ അണിഞ്ഞത്. ചുവപ്പ് കല്ലുകൾ പതിച്ച വലിയ മോതിരവും സ്‌റ്റൈൽ ചെയ്തിരിക്കുന്നു.
രണ്ടാം ദിവസം ഐശ്വര്യം കറുത്ത ഗൗണാണ് തിരഞ്ഞെടുത്തത്. ഒപ്പം വെളുത്ത മേൽവസ്ത്രവുമുണ്ടായിരുന്നു. ഗൗരവ് ഗുപ്തയാണ് ഐശ്വര്യയ്ക്കായി വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തത്. മകൾ ആരാധ്യയും കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. ബനാറസി ബ്രോക്കേഡിൽ അതിൽ ഭഗവദ്ഗീതയിലെ ഒരു സംസ്‌കൃത ശ്ലോകവും ആലേഖനം ചെയ്തിട്ടുണ്ട്.ആഭരണങ്ങളുടെ കാര്യത്തിൽ, നെക്ലേസ് ഒഴിവാക്കി, ഒന്നിലധികം മോതിരങ്ങൾ അണിഞ്ഞു. അതിൽ സിഗ്‌നേച്ചർ ഇൻവേർട്ടഡ് V വിവാഹ മോതിരവും ശ്രദ്ധേയമായ ഒരു ജോഡി സ്റ്റേറ്റ്‌മെന്റ് കമ്മലുകളും ഉൾപ്പെടുന്നു
Discussion about this post