പാരിസ് : കുതിര സവാരിയിലെ ഏറ്റവും നൂതന ഇനമായ ഡ്രസേജിലെ ഒളിമ്പിക്സ് മത്സരത്തിന് ആദ്യമായി ഒരു ഇന്ത്യക്കാരനും. കൊൽക്കത്ത സ്വദേശിയായ അനുഷ് അഗർവാല ആണ് ഈ പുതുചരിത്രം രചിച്ചിരിക്കുന്നത്. മത്സരത്തിൽ ഒമ്പതാം സ്ഥാനമാണ് അനുഷ് സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടങ്ങളായി നടക്കുന്ന പ്രാഥമിക മത്സരങ്ങളിൽ നിന്നും ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടു പേരെ വീതമാണ് ഫൈനലിലേക്ക് തിരഞ്ഞെടുക്കുക.
ഒളിമ്പിക്സ് ഗെയിംസുകളുടെ ഭാഗമായ ഇക്വസ്‌ട്രിയൻ മത്സരങ്ങളിലെ ഡ്രെസ്സേജ് ഗ്രാൻഡ് പ്രിക്‌സ് വ്യക്തിഗത യോഗ്യതാ റൗണ്ടിൽ ആദ്യമായാണ് ഒരു ഇന്ത്യൻ റൈഡർ പങ്കെടുക്കുന്നത്. 24 കാരനായ അനുഷ് 17 വയസ്സ് മുതൽ കുതിരസവാരിയിൽ പ്രാക്ടീസ് നടത്തുന്നുണ്ട്. ജർമനിയിൽ നിന്നും കുതിരസവാരിയിൽ വിദഗ്ധ പരിശീലനവും അനുഷ് നേടിയിട്ടുണ്ട്.
‘സർ കാരമെല്ലോ ഓൾഡിൻ’ എന്ന തന്റെ കുതിരയുമായി ആണ് ഈ കൊൽക്കത്തക്കാരൻ ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുത്തിരുന്നത്. മൊത്തം 66.444 പെനാൽറ്റി പോയിൻ്റുകൾ ആണ് മത്സരത്തിൽ അനുഷ് അഗർവാല നേടിയത്. 80.792 സ്‌കോറുമായി ഡെൻമാർക്കിൻ്റെ കാത്രിൻ ലൗഡ്‌റപ്പ്-ഡുഫോർ ആണ് അനുഷിന്റെ ഗ്രൂപ്പിൽ നിന്നും ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ ജർമ്മനിയുടെ ഇസബെൽ വിർത്തും അവസാന ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
Discussion about this post